ശത്രുക്കളെ തുരത്താന്‍ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ്; വിക്ഷേപണം മെയ് 22ന് ശ്രീഹരിക്കോട്ടയില്‍
ന്യൂഡല്‍ഹി: (www.kvarthacom 07.05.2019) ശത്രുനിരീക്ഷണത്തിന് ആകാശത്ത് കൂടുതല്‍ കരുത്ത് പകരാനായി ഐ.എസ്.ആര്‍.ഒ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് (റിസാറ്റ് - 2 ബിആര്‍1) വിക്ഷേപിക്കാനൊരുങ്ങുന്നു. മേയ് 22ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്നും സാറ്റലൈറ്റ് വിക്ഷേപിക്കും.
കരയിലെയും കടലിലെയും കാഴ്ചകള്‍ പകര്‍ത്താന്‍ ഒരുപോലെ ശേഷിയുള്ളതാണ് റിസാറ്റ് - 2 ബിആര്‍1. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും അറബിക്കടലിലെ പാക് യുദ്ധക്കപ്പലുകളും റിസാറ്റിന്റെ പരിധിയില്‍പെടും.
പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിനു സഹായകമാകുന്നതാണ് റിസാറ്റ് - 2 ബിആര്‍1. എല്ലാ കാലാവസ്ഥയിലും ഒരുപോലെ നിരീക്ഷണം നടത്താന്‍ ശേഷിയുള്ളതാണ് റിസാറ്റിലെ സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍ .
പി.എസ്.എല്‍.വി-സി 46ലാണ് റിസാറ്റ് പറക്കുക. പ്രതിരോധ ഉപഗ്രഹങ്ങള്‍ക്കൊപ്പം ഐ.എസ്.ആര്‍.ഒയുടെ കാര്‍ട്ടോഗ്രഫി ഉപഗ്രഹമായ കാര്‍ട്ടോസാറ്റും പി.എസ്.എല്‍.വിയിലുണ്ടാകും. ചാര്‍ട്ടുകളും ഭൂഗോള ഭൂപടങ്ങളും തയ്യാറാക്കാനാണ് കാര്‍ട്ടോസാറ്റ് ഉപയോഗിക്കുന്നത്.
റിസാറ്റ് പരമ്പരയിലെ പഴയ ഉപഗ്രഹങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് 2016ല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനും ഈ വര്‍ഷം ബാലാക്കോട്ട് വ്യോമാക്രമണത്തിനും ഇന്ത്യ ആസൂത്രണങ്ങള്‍ നടത്തിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷമാണ് ഇസ്രയേല്‍ നിര്‍മിത നൂതന റഡാര്‍ സംവിധാനങ്ങള്‍ അടങ്ങിയ റിസാറ്റ്-2 ഉപഗ്രഹ പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടത്.
റിസാറ്റ്-2 ഉപഗ്രഹ പദ്ധതിയുടെ ലക്ഷ്യങ്ങള്‍
*പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ നിരീക്ഷിക്കുക.
*നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റങ്ങള്‍ പരിശോധിക്കുക
*കടലില്‍ കപ്പലുകളുടെ സഞ്ചാരം പരിശോധിക്കല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ISRO to launch RISAT-2BR1 from Sriharikota on May 22, New Delhi, News, Business, Technology, Satelite, Trending, National.

Powered by Info News For You

Comments
Post a Comment