എടിംഎം തട്ടിപ്പ്; യുവാവിന് 21000 രൂപ നഷ്ടമായി; കൊല്ലത്തെ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരിക്കുന്നത് ഭോപ്പാലില്‍ നിന്ന്; കാര്‍ഡ് നമ്പറോ പിന്‍ നമ്പറോ ആര്‍ക്കും കൈമാറിയിട്ടില്ലെന്ന് യുവാവ്

കൊല്ലം: (www.kvartha.com 05.05.2019) എടിഎം തട്ടിപ്പില്‍ യുവാവിന് പണം നഷ്ടമായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിനാണ് എടിഎം തട്ടിപ്പില്‍ 21000 രൂപ നഷ്ടമായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് പണം പിന്‍വലിച്ചതായി നവാസിന് ഫോണില്‍ സന്ദേശം ലഭിക്കുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുനാഗപ്പള്ളി ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ നിന്നും ആദ്യം ഇരുപതിനായിരം രൂപയും പിന്നീട് ആയിരം രൂപയും നഷ്ടപ്പെട്ടു.

നെറ്റ് ബാങ്കിംഗ് വഴി പരിശോധിച്ചപ്പോള്‍ ഗുജറാത്തിലെ ഭോപ്പാലിലുള്ള എ.ടി.എമ്മില്‍ നിന്നുമാണ് പണം പിന്‍വലിച്ചിരിക്കുന്നത്. പണം നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി എസ്ബിഐ കരുനാഗപ്പള്ളി ശാഖയിലും കരുനാഗപ്പള്ളി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

ചില ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കാര്‍ഡ് നമ്പര്‍, കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യു എന്നിവ നല്‍കേണ്ടതായി വരും. ഇത്തരത്തിലുള്ള ഇടപാടുകളിലൂടെ എടിഎമ്മിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നതാകാമെന്ന് ബാങ്ക് നല്‍കുന്ന വിശദീകരണം. അതേസമയം എടിഎം കാര്‍ഡിന്റെ നമ്പറോ പിന്‍ നമ്പറോ തുടങ്ങിയ വിവരങ്ങളൊന്നും ആര്‍ക്കും കൈമാറിയിട്ടില്ലെന്നും നവാസ് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Kerala, News, ATM, Cheating, Youth, Youth Lost Money in ATM Cheating.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?