ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ അച്ഛന്‍ അനുവദിച്ചില്ല; സ്ത്രീയാകാന്‍ കൊതിച്ചിരുന്ന 21കാരന്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു
ചെന്നൈ: (www.kvartha.com 14.05.2019) ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ അച്ഛന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ചെന്നൈ വിരുഗമ്പാക്കമിലെ പാര്‍ത്ഥസാരഥി എന്ന ഇരുപത്തൊന്നുകാരനാണ് പിതാവ് ഗജേന്ദ്രന്റെ തീരുമാനത്തില്‍ മനംനൊന്ത് തൂങ്ങി മരിച്ചത്. ബി സി എ ബിരുദധാരിയാണ് പാര്‍ത്ഥസാരഥി.
ജോലി ഇല്ലാതിരുന്ന പാര്‍ത്ഥസാരഥിയെ വീട്ടുകാര്‍ ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചിരുന്നുവെങ്കിലും അയാള്‍ അതിന് തയ്യാറായിരുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകളായി മകന്റെ സ്വഭാവത്തില്‍ മാറ്റം വന്നിരുന്നുവെന്നും സ്ത്രീകളെപ്പോലെ വേഷം ധരിച്ച് നടക്കാനായിരുന്നു അവന് താത്പര്യമെന്നും വീട്ടുകാര്‍ പറയുന്നു.
പിന്നീട് തനിക്ക് സ്ത്രീയാകണമെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി നല്‍കണമെന്നും പറഞ്ഞ് തങ്ങളെ സമീപിച്ചിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍, മകന്റെ തീരുമാനത്തെ പിതാവ് എതിര്‍ത്തതാണ് യുവാവിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചത്.
പിതാവ് തീരുമാനത്തിന് എതിരാണെന്നറിഞ്ഞ പാര്‍ത്ഥസാരഥി മൂന്നു ദിവസം മുമ്പ് വീട്ടില്‍ നിന്നിറങ്ങിപ്പോവുകയും ഒരു വയസായ സ്ത്രീയുടെ വീട്ടില്‍ താമസം തുടങ്ങുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി മകന്‍ മണാലിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട ആളുകള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പിതാവ് ഗജേന്ദ്രന്‍ പറയുന്നു. തുടര്‍ന്ന് വീട്ടില്‍ പോകാന്‍ പറഞ്ഞെങ്കിലും മകന്‍ തയ്യാറായില്ല. ഈ സംഭവത്തിനുശേഷം പാര്‍ത്ഥസാരഥി ദു:ഖിതനായെന്നും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Denied immoral change by dad, Tamil Nadu man ends life , chennai, News, Suicide, Police, Son, National.

Powered by Info News For You

Comments
Post a Comment