പബ്ജി ഗെയിം കളിക്കാന്‍ ഭര്‍ത്താവ് അനുവദിക്കുന്നില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് 20കാരി
അജ്മാന്‍: (www.kvartha.com 02.05.2019) പബ്ജി ഗെയിം കളിക്കാന്‍ ഭര്‍ത്താവ് അനുവദിക്കുന്നില്ലെന്ന് കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് 20കാരിയായ യുവതി. യുഎഇയിലാണ് സംഭവം. ഗള്‍ഫ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അജ്മാന്‍ പോലീസിലെ സോഷ്യല്‍ സെന്റര്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ വഫാ ഖലീല്‍ അല്‍ ഹൊസാനിയാണ് ഒരിക്കല്‍ ഇത്തരത്തില്‍ ഒരു വിചിത്രമായ കേസ് തങ്ങള്‍ക്ക് ലഭിച്ചതായി വെളിപ്പെടുത്തിയതെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
20 വയസുകാരിയായ ഭാര്യയ്ക്ക് പബ്ജിയോടുള്ള ആസക്തി കൂടിവരുന്നുണ്ടെന്ന് ശ്രദ്ധിച്ച ഭര്‍ത്താവ് അവരെ കളിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അതുവഴി അവരുടെ ശ്രദ്ധ കുടുംബജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും യുവാവ് കരുതി. തുടര്‍ന്ന് ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഒടുവില്‍ തര്‍ക്കം മൂത്തതോടെ യുവതി സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍ സെന്ററിനെ സമീപിക്കുകയായിരുന്നു.
ഭര്‍ത്താവ് തന്റെ വിനോദോപാധികള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാതാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. ഗെയിമില്‍ നിന്നും തനിക്ക് സന്തോഷവും ആശ്വാസവും ലഭിക്കുന്നുവെന്നും യുവതി പറയുന്നു.
താന്‍ പബ്ജിയിലെ ചാറ്റ് ഓപ്ഷന്‍ ഓണ്‍ ആക്കാറില്ലെന്നും അതുകൊണ്ട് അപരിചിതരുമായി ഇടപഴകുന്നില്ലെന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം മാത്രമേ ഗെയിം കളിക്കാറുള്ളൂ എന്നും യുവതി തുറന്നു പറയുന്നു. എന്നാല്‍ താന്‍ ഗെയിമിന് അടിമപ്പെടുമെന്നും വീടിനോടും കുടുംബത്തോടുമുള്ള ചുമതലകളില്‍ നിന്നും അത് തന്നെ അകറ്റുമെന്നും ഭര്‍ത്താവ് ഭയപ്പെടുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇത് അടിച്ചമര്‍ത്തലിന്റേയോ സ്വാതന്ത്ര്യത്തിന്റേയോ വിഷയമല്ലെന്നും കുടുംബത്തെ ഒന്നിപ്പിച്ച് നിര്‍ത്താനാണ് താന്‍ ശ്രമിച്ചതെന്നും ഭര്‍ത്താവ് പറയുന്നു. ഭാര്യ വിവാഹമോചനം ആവശ്യപ്പെടും വരെ കാര്യങ്ങള്‍ പോവുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും അയാള്‍ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman seeks divorce as husband stops her from playing PUBG, Ajman, News, UAE, Gulf, Report, Case, Entertainment, Mobile Phone, Humor, World.

Powered by Info News For You

Comments
Post a Comment