ചെറിയ ലക്ഷ്യങ്ങളില്‍ തട്ടി വീണാലും വലിയ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാകും, വീണ്ടും ഓടുന്നവര്‍ക്ക് മാത്രം'; തോറ്റവര്‍ക്ക് തിരിച്ചുവരാം; എസ്എസ്എല്‍സി സേ പരീക്ഷ മെയ് 20 മുതല്‍

തിരുവനന്തപുരം: (www.kvartha.com 06.05.2019) എസ്എസ്എല്‍സി ഉപരിപഠനത്തിന് യോഗ്യത നേടാത്തവര്‍ക്കുള്ള സേ പരീക്ഷ മെയ് 20 മുതല്‍ 25 വരെ നടക്കും. പരമാവധി മൂന്നു വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ എഴുതാനാകും.

'ചെറിയ ലക്ഷ്യങ്ങളില്‍ തട്ടി വീണാലും വലിയ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാകും, വീണ്ടും ഓടുന്നവര്‍ക്ക് മാത്രം'. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ ജോസ് അണിയിച്ചൊരുക്കിയ 'വിക്രമാദിത്യന്‍' സിനിമയിലെ ദുല്‍ഖര്‍ സല്‍മാന്റെ ഡയലോഗാണിത്. പരാജയങ്ങളില്‍ തളര്‍ന്നുപോകാതെ ചാരത്തില്‍ നിന്നുയര്‍ന്ന ഫീനിക്‌സ് പക്ഷിയെപ്പോലെ വിജയത്തിന്റെ വെള്ളിവെളിച്ചത്തില്‍ വെട്ടിത്തിളങ്ങിയവര്‍ നിരവധിയാണ് ചരിത്രത്തില്‍. ഒന്നിലേറെ തവണ പത്താംക്ലാസില്‍ തോറ്റ് ഒടുക്കം അശ്രാന്തപരിശ്രമത്തിലൂടെ ഐപിഎസ് കരസ്ഥമാക്കിയ കേരളത്തിന്റെ ഐജി പി വിജയന്‍ ഐപിഎസ് ചെറിയൊരുദാഹരണം. സേ പരീക്ഷയെഴുതുന്ന പ്രിയ സുഹൃത്തുക്കള്‍ക്ക് കെ വാര്‍ത്തയുടെ വിജയാശംസകള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, SSLC, Examination, Result, SSLC Say Examination Starts on May 20


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?