അഞ്ചടി രണ്ടിഞ്ച് നീളവും 20 പൗണ്ട് തൂക്കവും; നാട്ടുകാരുടെ ഉറക്കം കെടുത്തിയ ഭീമന്‍ ഉടുമ്പിനെ സാഹസികമായി കീഴ്‌പ്പെടുത്തി കൊന്നു
ഫ്‌ളോറിഡ: (www.kvartha.com 18.05.2019) അഞ്ചടി രണ്ടിഞ്ച് നീളവും 20 പൗണ്ട് തൂക്കവുമുള്ള നാട്ടുകാരുടെ ഉറക്കം കെടുത്തിയ ഭീമന്‍ ഉടുമ്പിനെ സാഹസികമായി കീഴ്‌പ്പെടുത്തി കൊന്നു. ഫ്‌ളോറിഡയിലെ കീ ലാര്‍ഗോയിലാണ് സംഭവം. ഒരു വര്‍ഷത്തിലേറെയായി പ്രദേശവാസികള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയായിരുന്നു ഈ ഉടുമ്പ്. ഒരു വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ സാഹസികമായി കീഴ്‌പ്പെടുത്തി കൊല്ലുകയായിരുന്നു.
തന്ത്രശാലിയായ ഉടുമ്പിനെ കീഴ്‌പ്പെടുത്തിയെന്ന് ഫ്‌ളോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. തെക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന ഭീമന്‍ ഉടുമ്പ് ഫ്‌ളോറിഡയിലേക്ക് കുടിയേറി പാര്‍ത്തതാണ്. കൊമൊഡൊ ഡ്രാഗണ് ശേഷം ലോകത്തിലെ ഏറ്റവും ഭാരമേറിയ രണ്ടാമത്തെ ഉടുമ്പാണിത്.
വന്യമൃഗങ്ങളെ ഉള്‍പ്പെടെ വളര്‍ത്തുന്നതില്‍ നിയന്ത്രണങ്ങളില്ലാത്ത പ്രദേശമാണ് ഫ്‌ളോറിഡ. ഭീമന്‍ ഉരഗങ്ങളടക്കമുള്ള വിചിത്രജീവികളെ കാടിനുള്ളിലേക്ക് വിടരുതെന്ന് ഫ്‌ളോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: The 5-foot-long lizard that was on the loose in Key Largo is finally off the streets, America, News, World, Facebook.

Powered by Info News For You

Comments
Post a Comment