20 വിദ്യാര്‍ത്ഥികളുടെ മരണമെടുത്ത സൂറത്ത് കോച്ചിംഗ് സെന്ററിലെ തീപിടുത്തം: മൂന്നുപേര്‍ അറസ്റ്റില്‍


ദേശീയം (www.evisionnews.co):ഗുജറാത്തിലെ സൂറത്തില്‍ കോച്ചിങ്ങ് സെന്ററില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. പ്രധാന കുറ്റാരോപിതനായ ഭാര്‍ഗവിനെ ഇന്നലെ രാത്രി തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. മൂന്നു പേര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൂറത്ത് നഗരത്തിലെ സാര്‍ത്ഥന മേഖലയിലുള്ള തക്ഷശില കോംപ്ലക്സ് കെട്ടിടത്തിന്റെ രണ്ടു നിലകളിലാണ് തീപിടുത്തമുണ്ടായത്. തീപ്പിടുത്തത്തില്‍ 20വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 20ലധികം ആളുകള്‍ക്ക് പരിക്കുള്ളതായി പോലീസ് പറഞ്ഞു. പൊള്ളലേറ്റും കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയുമാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. 14നും 17നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?