അക്ഷയ ത്രിതീയ പ്രമാണിച്ച് സ്വര്‍ണ ഇറക്കുമതിയില്‍ 20 ശതമാനം വര്‍ധന

ചെന്നൈ: (www.kvartha.com 02.05.2019) അക്ഷയ ത്രിതീയ പ്രമാണിച്ച് സ്വര്‍ണ ഇറക്കുമതിയില്‍ 20 ശതമാനം വര്‍ധന. ജ്വല്ലറികളില്‍ അക്ഷയ ത്രിതീയയ്ക്കുമുമ്പ് തിരക്ക് പ്രതീക്ഷിച്ച് സ്വര്‍ണം സ്റ്റോക്ക് വര്‍ധിപ്പിച്ചതാണ് കാരണം. റീട്ടെയില്‍ ഡിമാന്റില്‍ 10 മുതല്‍ 15 ശതമാനം വര്‍ധനവാണ് അക്ഷയ ത്രിതീയ പ്രമാണിച്ച് ജ്വല്ലറികള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 53 ടണ്‍ സ്വര്‍ണമായിരുന്നു ഇറക്കുമതി ചെയ്തത്.

എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ തന്നെ 78 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി. 2019 ഫെബ്രുവരിയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് വിലയില്‍ ഏഴ് ശതമാനം കുറവാണുണ്ടായിരിക്കുന്നത്. അതിനാല്‍ പലരും അക്ഷയത്രിതീയയ്ക്ക് മുമ്പായി മുന്‍കൂറായി സ്വര്‍ണ ബുക്കിങ് ചെയ്ത് തുടങ്ങി. ഇത്തവണ വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത് വില്പനയില്‍ 20 മുതല്‍ 30 ശതമാനംവരെ വര്‍ധനവാണ്.


Keywords: Expect 10-30% increase in sales during Akshay Tritiya: Jewellers, chennai, News, National, Business, Gold, Gold Price.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?