പിഴയടക്കാതെ മുങ്ങി നടന്ന ബസിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി; അമിതവേഗതയില്‍ വാഹനം ഓടിയത് 206 തവണ, പിഴ കണക്കു കൂട്ടിയപ്പോള്‍ സര്‍ക്കാരിന് കിട്ടിയത് 84,000 രൂപ

കൊച്ചി: (www.kvartha.com 22.05.2019) അമിത വേഗതയ്ക്ക് പിഴയടക്കാതെ മുങ്ങി നടന്ന അന്തര്‍ സംസ്ഥാന ബസിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇലക്ട്രോണിക്ക് ചലാന്‍ ഉപയോഗിച്ച് പരിശോധിച്ച ഉദ്യോഗസ്ഥര്‍ കണക്കുകള്‍ കണ്ട് അമ്പരന്നു. വാഹനം അമിതവേഗതയില്‍ ഓടിയത് 206 തവണ. ആകെ പിഴ കൂട്ടിയപ്പോള്‍ സര്‍ക്കാരിന് കിട്ടിയത് 84,000 രൂപ.

Kerala, News, bus, Fine, Vehicles, Government, Kochi, State, Karnataka, The motor vehicles department caught the bus which didn't pay fine yet

കല്ലട ബസിലെ അക്രമണ സംഭവത്തെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയപ്പോഴാണ് പല വാഹനങ്ങളിലും ക്രമക്കേട് കണ്ടത്. കര്‍ണാടക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്രാവല്‍സിന്റെ ബസാണ് ഇത്രയും നാള്‍ പിഴ അടയ്ക്കാതെ മുങ്ങിനടന്നത്. അമിതവേഗതയ്ക്ക് 206 ചലാനുകളുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ പിഴ അടപ്പിച്ചു. അമിത വേഗത്തില്‍ പാഞ്ഞതിന് പിഴ അടയ്ക്കാതിരുന്ന മറ്റ് നാലു ബസുകള്‍ക്കും പെര്‍മിറ്റ് നിബന്ധനകള്‍ ലംഘിച്ച് അനധികൃതമായി ചരക്കുകടത്തിയ 25 ബസുകള്‍ക്കും പരിശോധനയില്‍ പിടികൂടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, bus, Fine, Vehicles, Government, Kochi, State, Karnataka, The motor vehicles department caught the bus which didn't pay fine yet


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?