ഘാന താരം അസമാവോ ഗ്യാന്‍ വിരമിച്ചു; 2010 ലോകകപ്പില്‍ സുവാരസ് ഗോള്‍ ലൈനില്‍ പന്ത് കൈകൊണ്ട് തട്ടിയതും ഗ്യാന്‍ പെനാല്‍റ്റി പുറത്തേക്കടിച്ചതും മറക്കുമോ ഫുട്‌ബോള്‍ പ്രേമികള്‍?
അക്ര: (www.kvartha.com 22.05.2019) ഘാനയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ അസമോവ ഗ്യാന്‍ വിരമിച്ചു. ആഫ്രിക്കന്‍ നേഷന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ഗ്യാനിന്റെ വിരമിക്കല്‍. ഘാന ടീമിന്റെ ക്യാപ്റ്റനായി ഗ്യാനിന് പകരം ആന്‍ഡ്രൂ അയ്യൂവിനെ നിയമിച്ചതിന് ശേഷമുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് വിരമിച്ചത്.
അതേസമയം ഗ്യാന്‍ ക്ലബ് ഫുട്‌ബോളില്‍ തുടരും. ഘാനയ്ക്കായി 106 കളിയില്‍ 51 ഗോള്‍ നേടി. ലോകകപ്പില്‍ ആറ് ഗോള്‍ നേടിയിട്ടുണ്ട്. 2010 ലോകകപ്പില്‍ അസമാവോ ഗ്യാനിന്റെ ചിറകിലേറിയാണ് ഘാന ക്വാര്‍ട്ടര്‍ വരെയെത്തിത്. ക്വാര്‍ട്ടറില്‍ മത്സരത്തിന്റെ അവസാനനിമിഷം വിജയഗോളിലേക്ക് ഗ്യാന്‍ എയ്ത തകര്‍പ്പന്‍ ഷോട്ട് സുവാരസ് കൈകൊണ്ട് തട്ടിയകറ്റിയത് ഇന്നും ഘാനയുടെ നീറുന്ന ഓര്‍മ്മയാണ്. ഹാന്‍ഡ് ബോളിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ഗ്യാന്‍ തന്നെ പുറത്തേക്കടിച്ചതോടെ ആ ലോകകപ്പിലെ ദുരന്തനായകനായി മാറുകയായിരുന്നു ഗ്യാന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Retirement, Football Player, Asamao Gyan retired from international football.
Keywords: Sports, Football, News, Retirement, Football Player, Asamao Gyan retired from international football.
Powered by Info News For You

Comments
Post a Comment