ദേവസ്ഥാനത്തിന്റെ ഭണ്ഡാരം പൊളിച്ച് പണം മോഷ്ടിച്ചു; 2001 നു ശേഷം 18 വര്‍ഷത്തനിപ്പുറം നടക്കുന്ന സമാന സംഭവം, അന്ന് പ്രതികളെ കണ്ടെത്താനായില്ല, ഇന്ന് പ്രതികളെ തേടിയിറങ്ങി പോലീസ്

ബന്തടുക്ക: (www.kasargodvartha.com 09.05.2019) ദേവസ്ഥാനത്തിന്റെ ഭണ്ഡാരം പൊളിച്ച് പണം മോഷ്ടിച്ചു. മാണിമൂല പുളിഞ്ചാല്‍ മൊട്ടയിലെ പതിക്കാല്‍ കല്ലുരുട്ടി ദേവസ്ഥാനത്തിന്റെ ഭണ്ഡാരം പൊളിച്ചാണ് പണം കവര്‍ച്ച ചെയ്തത്. ബന്തടുക്ക-സുള്ള്യ റോഡരികിലാണ് ഭണ്ഡാരം സ്ഥാപിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേഡകം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

പ്രത്യേക തറയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തിന്റെ അടപ്പ് പാടെ ഇളക്കിമാറ്റിയ നിലയിലാണ്. കാണാതായ അടപ്പ് സമീപത്തുനിന്ന് കണ്ടെത്താനായില്ല. ഭണ്ഡാരത്തിനകത്തും പുറത്തുമായി ചെറുതുക ഉപേക്ഷിച്ച നിലയിലായിരുന്നു. 2001ലും സമാന രീതിയില്‍ മോഷണം നടന്നെങ്കിലും അന്ന് മോഷ്ടാക്കളെപ്പറ്റി വിവരമൊന്നും ലഭിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Bandaduka, Crime, Robbery, Cash stealed after demolishing Donation box
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?