റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ 20,000 രൂപയും എ ടി എം കാര്‍ഡും രേഖകളുമടങ്ങുന്ന പേഴ്‌സ് തിരിച്ചേല്‍പിച്ച് പഞ്ചായത്ത് മെമ്പറുടെ സത്യസന്ധത

മേല്‍പറമ്പ്: (www.kasargodvartha.com 02.05.2019) റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ 20,000 രൂപയും എ ടി എം കാര്‍ഡും രേഖകളുമടങ്ങുന്ന പേഴ്‌സ് തിരിച്ചേല്‍പിച്ച് പഞ്ചായത്ത് മെമ്പറുടെ സത്യസന്ധത. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡ് മെമ്പര്‍ അബ്ദുല്ലക്കുഞ്ഞി ഉലൂജിയാണ് കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചേല്‍പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മേല്‍പറമ്പിനും കൂവത്തൊട്ടിക്കും ഇടയിലുള്ള റോഡില്‍ വെച്ച് പണമടങ്ങിയ പേഴ്‌സ് കളഞ്ഞുകിട്ടിയത്.

പേഴ്‌സിലുണ്ടായിരുന്ന ലൈസന്‍സില്‍ ബേവിഞ്ച സ്വദേശിയുടെ വിലാസം കണ്ടതിനാല്‍ അവിടെയുള്ള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ദീനെ ബന്ധപ്പെടുകയും ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നുവെന്ന് അബ്ദുല്ലക്കുഞ്ഞി ഉലൂജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബേവിഞ്ചയുടെ ഹനീഫയുടേതാണ് നഷ്ടപ്പെട്ട പേഴ്‌സ്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ ചെമ്മനാട് പഞ്ചായത്ത് കാര്യാലയത്തില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹനീഫയുടെ ബന്ധു അറഫാത്തിനെ  പേഴ്‌സ് ഏല്‍പിച്ചു. അബ്ദുല്ലക്കുഞ്ഞി ഉലൂജിയുടെ സത്യസന്ധയെ നാട്ടുകാര്‍ അഭിനന്ദിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Panchayath-Member, Purse found in Road side returns to owner by Panchayat Member
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?