വോട്ടെണ്ണാന്‍ ഇനി ദിവസങ്ങള്‍ മാത്രം; കാസര്‍കോട് കോട്ട പിടിച്ചടക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കൈവിടാതെ യു ഡി എഫ്, ബി ജെ പിയുടെ 20,000 വോട്ടുകള്‍ ഉണ്ണിത്താന് വീണതായി കണക്കുകൂട്ടല്‍, 5,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ശുഭാപ്തി വിശ്വാസം

കാസര്‍കോട്: (www.kasargodvartha.com 17.05.2019) വോട്ടെണ്ണാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കാസര്‍കോട് കോട്ട പിടിച്ചടക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കൈവിടാതെ യു ഡി എഫ്. ബി ജെ പിയുടെ 20,000 വോട്ടുകള്‍ ഉണ്ണിത്താന് വീണതായാണ് യു ഡി എഫ് കണക്കുകൂട്ടല്‍. 5,000 വോട്ടുകള്‍ക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് യു ഡി എഫ് നേതൃത്വത്തിനുള്ളത്. കഴിഞ്ഞ ദിവസം നടന്ന കെ പി സി സി യോഗത്തിലും ഉണ്ണിത്താന്റെ വിജയസാധ്യതയെ കുറിച്ച് വിലയിരുത്തലുകളുണ്ടായിരുന്നു.

ബി ജെ പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ വിജയസാധ്യതയില്‍ ആശങ്കയുള്ള പ്രവര്‍ത്തകര്‍ സി പി എമ്മിന്റെ തോല്‍വി ഉറപ്പാക്കുക ലക്ഷ്യമിട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന് വോട്ട് ചെയ്തുവെന്നാണ് യു ഡി എഫ് കണക്കുകൂട്ടല്‍. ഇങ്ങനെ സംഭവിച്ചെങ്കിൽ 5,000 വോട്ടിന് ഉണ്ണിത്താന്‍ കാസര്‍കോട്ട് വിജയിക്കുമെന്നും യു ഡി എഫ് കണക്കുകൂട്ടുന്നു. കാസര്‍കോട്, മഞ്ചേശ്വരം, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലും കണ്ണൂര്‍ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലെ ചില പ്രദേശങ്ങളിലും ബി ജെ പി വോട്ടുകള്‍ യു ഡി എഫിന് ലഭിച്ചതായാണ് വിലയിരുത്തല്‍. മുസ്ലിം വോട്ടുകളുടെ ഏകീകരണവും യു ഡി എഫിന് വന്‍ പ്രതീക്ഷ പകരുന്നു.

72,000 വോട്ടുകള്‍ക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍ വിജയിക്കുമെന്നായിരുന്നു വോട്ടെടുപ്പിന് ശേഷം നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇപ്പോള്‍ 30,000 വോട്ടിന്റെ ഭൂരിപക്ഷമാണ് നേതൃത്വം അവകാശപ്പെടുന്നത്. ഈ പിന്നോക്കം പോകലിന് പിന്നില്‍ ന്യൂനപക്ഷ- ബിജെപി വോട്ടുകളിലുള്ള ആശങ്കയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറും 6,921 വോട്ടിനാണ് ടി സിദ്ദീഖ്, പി കരുണാകരനോട് തോല്‍വി വഴങ്ങിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, Trending, UDF, LDF, UDF Hoping win of Unnithan in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?