രാമലിംഗം വധക്കേസ്; എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകള്‍ അടക്കം 20 കേന്ദ്രങ്ങളില്‍ എന്‍ ഐ എ റെയ്ഡ്

ചെന്നൈ: (www.kvartha.com 02.05.2019) കുഭംകോണത്ത് മതപരിവര്‍ത്തനത്തെ എതിര്‍ത്ത പാട്ടാളി മക്കള്‍ കക്ഷി നേതാവ് രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ വിവിധ ഇടങ്ങളില്‍ എന്‍ ഐ എ റെയ്ഡ്. എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകള്‍ അടക്കം 20 കേന്ദ്രങ്ങളിലാണ് എന്‍ ഐ എ റെയ്ഡ് നടത്തുന്നത്. 2019 ഫെബ്രുവരി ആറിനാണ് തഞ്ചാവൂര്‍ തിരുഭുവനം സ്വദേശിയായ രാമലിംഗം (45) കൊല്ലപ്പെട്ടത്. തഞ്ചാവൂരിലെ തിരുഭുവനില്‍ കാറ്ററിംഗ് കോണ്‍ട്രാക്ടറായിരുന്നു രാമലിംഗം.

രാമലിംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരടക്കം അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. മതപരിവര്‍ത്തനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

NIA raids 20 places in Tamil Nadu over Ramalingam murder case, chennai, News, Raid, NIA, Arrested, Murder case, Religion, National

മകന്റെ മുന്നില്‍വച്ച് രാമലിംഗത്തിന്റെ രണ്ടു കൈകളും വെട്ടിയെടുത്ത സംഘം കൊടുവാള്‍ കൊണ്ട് നിരവധി തവണ വെട്ടുകയായിരുന്നു. കോളനിയില്‍ ചിലര്‍ മതപരിവര്‍ത്തനത്തിനായി എത്തുകയും രാമലിംഗവും ഇവരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NIA raids 20 places in Tamil Nadu over Ramalingam murder case, chennai, News, Raid, NIA, Arrested, Murder case, Religion, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?