സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് ഈടാക്കുന്നത് വന്‍തുക; പിടിഎ ഫണ്ടിലേക്ക് പരമാവധി ഈടാക്കാവുന്നത് എല്‍പി വിഭാഗത്തില്‍ 20 രൂപയും, യുപിയില്‍ 50 രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 100 രൂപയും; ഇതില്‍ കൂടുതല്‍ വാങ്ങിയതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: (www.kvartha.com 18.05.2019) സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് പിടിഎ ഫണ്ട് എന്ന പേരില്‍ വന്‍തുക വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത് ഇനി നടക്കില്ല. പിടിഎ ഫണ്ട് ഇനത്തില്‍ 100 രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്ന നിര്‍ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രധാനാധ്യാപകര്‍ക്ക് കൈമാറി. പഠനസംബന്ധമായ ആവശ്യങ്ങള്‍ക്കായി എല്‍പി വിഭാഗത്തില്‍ 20 രൂപയും, യുപിയില്‍ 50 രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 100 രൂപയുമാണ് പരമാവധി പിടിഎ ഫണ്ടായി സ്വീകരിക്കാവുന്ന തുക. ഇതില്‍ കൂടുതല്‍ പിടിഎ ഫണ്ടിലേക്ക് വാങ്ങിയതായി പരാതി ഉയര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.


2007ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് പിടിഎ ഫണ്ടിലേക്ക് 100 രൂപയില്‍ കൂടുതല്‍ വാങ്ങുന്നത് കുറ്റകരമാണ്. ജൂണ്‍ മൂന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഓടിട്ട കെട്ടിടങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും ശ്രദ്ധ വേണമെന്നും അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ തുക സ്‌കൂള്‍ ഫണ്ടില്‍ നിന്ന് കണ്ടെത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Keywords: Kerala, News, Government, School, Thiruvananthapuram, Funds, Education, maximum 100 rupees levied for PTA Fund, Says officials.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?