ഓമ്‌നി വാന്‍ കുഴിയില്‍ വീണ് 2 പേര്‍ മരിച്ചു, 3 പേരുടെ നില ഗുരുതരം

ബദിയഡുക്ക: www.kasargodvartha.com 02.05.2019) ഓമ്‌നി വാന്‍ കുഴിയില്‍ വീണ് രണ്ട് പേര്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ മുണ്ട്യത്തടുക്ക ഓണിബാഗിലുവിലാണ് അപകടമുണ്ടായത്. അഡുക്കസ്ഥലയില്‍ നിന്നും മുഗു റോഡിലേക്ക് വരികയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ രണ്ട് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് വാനിലുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.



Keywords: Kerala, kasaragod, news, Accident, Death, Top-Headlines, 2 die in accident, Badiyadukka.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?