ജൂണ്‍ 1 മുതല്‍ ഒരു ശതമാനം പ്രളയസെസ് പിരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്; ഹോട്ടല്‍ ഭക്ഷണത്തിനും സിനിമ ടിക്കറ്റിനും ഉള്‍പ്പടെ നിരക്ക് ഉയരും

തിരുവനന്തപുരം: (www.kvartha.com 28.05.2019) ഹോട്ടല്‍ ഭക്ഷണത്തിനും സിനിമ ടിക്കറ്റിനും ഉള്‍പ്പടെ ഒരു ശതമാനം നിരക്ക് ഉയരും. ജൂണ്‍ 1 മുതലാണ് പ്രളയസെസ് പിരിക്കാന്‍ കേരള സര്‍ക്കാറിന്റെ ഉത്തരവ്. ഇതോടെ 5 ശതമാനത്തിന് മുകളില്‍ ജിഎസ്ടി ബാധകമായ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് ഒരു ശതമാനം സെസ് ഈടാക്കുന്നത്.

അതുപോലെ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് കാല്‍ശതമാനം വരെ വിലകൂടും. എല്ലാ സേവനങ്ങള്‍ക്കും നികുതി നല്‍കേണ്ടതുണ്ട്. അതിനാല്‍ തന്നെയാണ് നികുതി ബാധകമായ ഹോട്ടല്‍ ഭക്ഷണത്തിനും സിനിമ ടിക്കറ്റിനും നിരക്ക് കൂടുന്നത്. സെസിലൂടെ പിരിഞ്ഞു കിട്ടുന്ന പണം പ്രളയം ബാധിച്ച വില്ലേജുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനുളള ചെറിയ പദ്ധതികള്‍ നടപ്പാക്കാനാണ് ഉപയോഗിക്കുന്നത്. സെസ് പിരിക്കുന്നത് സംസ്ഥാന വില്‍പ്പനയ്ക്ക് മാത്രമായാണ്.

Flood cess to be in effect from June 1, Thiruvananthapuram, News, Kerala, Business, Flood, Food, Tax&Savings, Hotel, Theater

ജിഎസ്ടി ബാധകമല്ലാത്ത ഉല്‍പ്പന്നങ്ങള്‍, അഞ്ച് ശതമാനം ജിഎസ്ടി പരിധിയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍, കോംപോസിഷന്‍ പരിധിയില്‍ വരുന്ന ഹോട്ടല്‍ വ്യാപാരികള്‍ (ഒന്നരക്കോടി വരെ വിറ്റുവരവ്) തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും സെസ് ബാധകമാകില്ല. അതാത് മാസത്തെ പ്രളയ സെസ് സംബന്ധിച്ച വിവരങ്ങള്‍ വ്യാപാരികള്‍ വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കേണ്ടതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Flood cess to be in effect from June 1, Thiruvananthapuram, News, Kerala, Business, Flood, Food, Tax&Savings, Hotel, Theater


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?