19കാരനെ കഠാരകൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു


കാസര്‍കോട് (www.evisionnews.co): ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പത്തൊമ്പതുകാരനെ കഠാരകൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണാ നടപടിക്രമങ്ങള്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്നു) കോടതിയില്‍ ആരംഭിച്ചു. കുമ്പള ദേവി നഗര്‍ സുനാമി കോളനിയിലെ മുഹമ്മദലിയുടെ മകന്‍ സക്കീര്‍ (19) കൊല്ലപ്പെട്ട കേസിലാണ് വിചാരണ. കുമ്പള പെര്‍വാട്ടെ ഉമ്മര്‍ ഫാറൂഖ് (23), കോയിപ്പാടിയിലെ ഉമ്മാറുല്‍ ഫാറൂഖ് (20), ദേവിനഗറിലെ അബ്ദുല്‍ ബാസിത് (23), ആരിക്കാടിയിലെ സിദ്ദീഖ് കാര്‍ക്കള (32), പെര്‍ള മൊടിമുഗറിലെ കെ. ഷൈലേഷ് (34) എന്നിവരാണ് പ്രതികള്‍. 

ഇന്നലെ രാവിലെ കോടതിയില്‍ ഹാജരായ പ്രതികളെ വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. 2015 ഫെബ്രുവരി 22ന് വൈകിട്ടാണ് സംഭവം. കുമ്പളയില്‍ നടന്ന ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട വാക്കു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ടിക്കറ്റെടുക്കാതെ ചിലര്‍ ഗ്രൗണ്ടില്‍ പ്രവേശിച്ചത് തടഞ്ഞതോടെയാണ് വാക്ക് തര്‍ക്കമുണ്ടായത്. ഇതേത്തുടര്‍ന്ന് സക്കീറിനെ സംഘം ആക്രമിക്കുകയും നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ സക്കീര്‍ മരണപ്പെടുകയും ചെയ്തുവെന്നാണ് കേസ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?