പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി സുഹൃത്തിനൊപ്പം കഞ്ചാവ് വലിപ്പിച്ചു; 19കാരനും സുഹൃത്തും അറസ്റ്റില്‍
കൊച്ചി: (www.kvartha.com 22.05.2019) പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി സുഹൃത്തിനൊപ്പം കഞ്ചാവ് വലിപ്പിച്ച കേസില്‍ 19കാരനായ യുവാവിനെയും സുഹൃത്തിനേയും പോലീസ് പിടികൂടി. കൊച്ചി തൃപ്പൂണിത്തുറയില്‍ രണ്ടു ദിവസം മുമ്പാണ് സംഭവം.
19കാരനായ തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ് ളാറ്റില്‍ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരിക്കാട്ട് ഷാരൂഖ് ഖാനും സുഹൃത്ത് വൈപ്പിന്‍ മണ്ഡപത്തില്‍ സ്വദേശി ജിബിനേയു(22)മാണ് തൃപ്പൂണിത്തുറ സി.ഐ. പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാക്കനാട് ഭാഗത്തെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.
രണ്ട് ദിവസം മുന്‍പാണ് 15കാരിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഷാരൂഖ് ഖാന്റെ ഒപ്പമാണ് കുട്ടി പോയതെന്ന് പോലീസ് കണ്ടെത്തി.
ഇരുവരും സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടി തന്റെ മൊബൈല്‍ ഫോണ്‍ മറന്നുവച്ചിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്. പിറ്റേന്ന് ഓട്ടോയുടെ ഡ്രൈവര്‍ ലഭിച്ച ഫോണ്‍ പോലീസില്‍ ഏല്‍പിക്കുകയും ചെയ്തിരുന്നു.
കുട്ടിയുമായി ഇരുവരും പലയിടങ്ങളിലും കറങ്ങി നടന്നശേഷം മറൈന്‍ ഡ്രൈവിലെ വാക്ക് വേയില്‍ വച്ച് കഞ്ചാവ് ബീഡി വലിപ്പിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം സെൻട്രൽ പോലീസും തൃപ്പൂണിത്തുറ പോലീസും ഇതു സംബന്ധിച്ച് പ്രത്യേകം കേസുകൾ എടുത്തിട്ടുണ്ട്.
ജിബിൻ അടിപിടി ഉൾപ്പെടെ പല കേസുകളിലും മുമ്പ് പ്രതിയായിട്ടുള്ള ആളാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two arrested for kidnap girl and drugged, Kochi, News, Local-News, Police, Arrested, Crime, Criminal Case, Kidnap, Court, Remanded, Kerala.

Powered by Info News For You

Comments
Post a Comment