19കാരിയായ ഒരു പെണ്‍സുഹൃത്ത് തനിക്കുണ്ട്; ഭാവിയില്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു; സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തി ദേശീയ റെക്കോര്‍ഡ് ജേതാവ് ദ്യുതി ചന്ദ്

ന്യൂഡല്‍ഹി: (www.kvartha.com 20.05.2019) പത്തൊമ്പതുകാരിയായ ഒരു പെണ്‍സുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയില്‍ ഒരുമിച്ചു ജീവിക്കാനാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും 100 മീറ്റില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ വനിതാ അത് ലറ്റ്‌ ദ്യുതി ചന്ദ്. ഇതാദ്യമാണ് ഒരു താരം സ്വവര്‍ഗാനുരാഗം തുറന്നുപറയുന്നത്.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ രണ്ടു വെള്ളി നേടിയ 23കാരിയായ
ദ്യുതി മുന്‍പു പുരുഷ ഹോര്‍മോണ്‍ അധികമാണെന്ന കാരണത്താല്‍ ഒന്നരവര്‍ഷത്തോളം വിലക്കു നേരിട്ടിരുന്നു. രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി വരെയെത്തിയ വ്യവഹാരത്തിന് ഒടുവിലാണ് ദ്യുതി ട്രാക്കിലേക്കു തിരിച്ചെത്തിയത്.

Dutee Chand admits she’s in a same-sex relationship; Twitterati hails sprinter's 'courage', New Delhi, News, Record, Sports, Court, Supreme Court of India, Molestation, Allegation, National

അഞ്ചു വര്‍ഷമായി ഞങ്ങള്‍ സ്‌നേഹത്തിലാണ്. എന്റെ നാട്ടുകാരി തന്നെയാണ് അവള്‍, രണ്ടാം വര്‍ഷം ബിഎയ്ക്കു പഠിക്കുന്നുവെന്നും ഒഡീഷയിലെ ഗോപാല്‍പുര്‍ സ്വദേശിനിയായ ദ്യുതി വെളിപ്പെടുത്തി.

അടുത്തിടെ സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തന്റെ ഈ വെളിപ്പെടുത്തല്‍. മുന്‍പു മാനഭംഗക്കേസില്‍പ്പെട്ട ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് പിങ്കി പ്രമാണിക്കിന്റെ അവസ്ഥ തനിക്കുണ്ടാവാതിരിക്കാനാണു ബന്ധം പരസ്യമാക്കുന്നതെന്നും ദ്യുതി പറഞ്ഞു. എന്നാല്‍ തന്റെ മൂത്തസഹോദരിക്ക്  ബന്ധത്തില്‍ എതിര്‍പ്പുണ്ടെന്നും ദ്യുതി കൂട്ടിച്ചേര്‍ത്തു.

തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് 2012 ജൂണില്‍ ഒരു യുവതിയാണ് പിങ്കിക്കെതിരെ കേസ് നല്‍കിയത്. പിന്നീടു പിങ്കിയെ കോടതി കുറ്റവിമുക്തയാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dutee Chand admits she’s in a same-immoral relationship; Twitterati hails sprinter's 'courage', New Delhi, News, Record, Sports, Court, Supreme Court of India, Molestation, Allegation, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?