പ്രതീക്ഷ കൈവിടാതെ പ്രതിപക്ഷം; എക്‌സിറ്റ് പോളുകളൊന്നും എക്‌സാക്റ്റ് പോളുകളല്ല; 1999 മുതലുള്ള ഫലങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അത് ബോധ്യപ്പെടുമെന്നും വെങ്കയ്യ നായിഡു; എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്നും മെയ് 23 വരെ കാത്തിരിക്കാമെന്നും സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: (www.kvartha.com 20.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 23ന് പ്രഖ്യാപിക്കാനിരിക്കെ കഴിഞ്ഞദിവസം പുറത്തുവന്ന എക്‌സിറ്റ് പോളുകളെല്ലാം രാജ്യത്ത് ബിജെപി തരംഗം പ്രവചിച്ചിരുന്നു. എന്നാല്‍ എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കളില്‍ പലരും രംഗത്തെത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ എക്‌സിറ്റ് പോളുകളും യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലങ്ങളും തമ്മിലുണ്ടായ അന്തരത്തെ ചൂണ്ടിക്കാട്ടിയാണ് പലരും എക്‌സിറ്റ് പോളുകളെ ചോദ്യം ചെയ്യുന്നത്.

എക്‌സിറ്റ് പോളുകളൊന്നും എക്‌സാറ്റ്( യഥാര്‍ത്ഥ) പോളുകളല്ലെന്നാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. 1999 മുതലുള്ള എക്‌സിറ്റ് പോളുകളുടെ ചരിത്രം പരിശോധിച്ചാല്‍ അത് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

'എക്‌സിറ്റ് പോളുകളൊന്നും എക്‌സാറ്റ് പോളുകളല്ല. നമുക്കത് മനസ്സിലാവും. 1999മുതല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റായാണ് വരാറ്. ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെ പരിശോധിച്ചാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും അമിത ആത്മവിശ്വാസമാണ്. ഫലം വരുന്നത് വരെ എല്ലാവരും അവരുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതിന് അടിസ്ഥാനമൊന്നുമില്ല. അതുകൊണ്ട് നമുക്ക് 23 വരെ കാത്തിരിക്കാം.' വെങ്കയ്യനായിഡു പറഞ്ഞു.

എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്നും അവ ഒട്ടും കൃത്യതയോടെ പുറത്തുവരുന്നില്ലെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിച്ച് സീതാറാം യെച്ചൂരി പറഞ്ഞു. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ ഇന്ന് നമ്മള്‍ കണ്ടതാണ്. വികസിത രാജ്യങ്ങളിലെ യഥാര്‍ത്ഥ ഫലം എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതില്‍നിന്ന് തികച്ചും എതിരാണ്. അതിനാല്‍ മെയ് 23ന് ഫലം വരുന്നത് വരെ കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും അടക്കമുള്ളവര്‍ എക്‌സിറ്റ് പോളുകളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, National, News, Election, Result, EXIT-POLL, President, Exit polls are not exact polls, most have gone wrong since 1999: Vice-President Venkaiah Naidu. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?