തടവുപുള്ളികളുടെ എണ്ണം കുറഞ്ഞു; ജയിലുകള്‍ അടച്ചുപൂട്ടുന്നു, 17 ജയിലുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി
ഹൈദരാബാദ്: (www.kvartha.com 20.05.2019) തടവുപുള്ളികളുടെ എണ്ണം കുറഞ്ഞതോടെ ജയിലുകള്‍ അടച്ചുപൂട്ടുന്നു. തെലങ്കാനയിലാണ് തടവുകാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് ജയിലുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 49 ജയിലുകളില്‍ 17 എണ്ണം താല്‍ക്കാലികമായി അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു. തടവുകാരുടെ എണ്ണം 7000ത്തില്‍ നിന്നും 5000 ആയി കുറഞ്ഞതിനെ തുടര്‍ന്നാണ് ജയിലുകളുടെ എണ്ണം 32 ആയി കുറച്ചത്.
കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ജയില്‍ വിഭാഗം ഇതിനായി വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. 'ആഫ്റ്റര്‍ കെയര്‍ സര്‍വിസ്' ആണ് അതിലൊന്ന്. ശിക്ഷിക്കെപ്പട്ട കുറ്റവാളികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് സഹായകമേകുന്ന സൗകര്യങ്ങളാണ് ഇതിലൂടെ ഒരുക്കുന്നത്. അടച്ച ജയിലുകള്‍ സാമൂഹ്യക്ഷേമ കേന്ദ്രങ്ങളും യാചകര്‍, അനാഥര്‍, അഗതികള്‍ എന്നിവര്‍ക്കുള്ള ഭവനങ്ങളും ആക്കി പരിവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചുമതലയുള്ള വിനോയ് കുമാര്‍ സിങ് പറഞ്ഞു.
സംസ്ഥാനത്ത് പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 1000 പേരെ പ്രേത്യകമായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെയും ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നവരെയും ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്ത് 100 പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ആവിഷകരിക്കുന്നുണ്ട്. നിലവില്‍ ഹൈദരാബാദ് നഗരത്തില്‍ ഇത്തരത്തില്‍ 18 പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Keywords: India, National, News, Jail, Hyderabad, With prisoner headcount down, 17 jails closed in Telangana

Powered by Info News For You
Comments
Post a Comment