നമ്മുടെ മക്കള്‍ അന്യദേശത്ത് പഠിക്കാന്‍ പോകുന്നത് ഇതിനോ? വീണ്ടും ലഹരി പാര്‍ട്ടി; മലയാളികള്‍ ഉള്‍പ്പെടെ പെണ്‍കുട്ടികളടക്കം 175 പേര്‍ പിടിയില്‍
ചെന്നൈ: (www.kvartha.com 07.05.2019) തമിഴ്് നാട്ടില്‍ നിന്നും ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളികളടക്കം 175 പേരെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ നാല് സ്ത്രീകളുമുണ്ട്. മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂരിലെയും ചെന്നൈയിലെയുമടക്കമുള്ള കോളജ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ഇവര്‍ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നത്.
രണ്ടു ദിവസം മുമ്പ് തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ മദ്യവും ലഹരി വസ്തുക്കളുമായി 159 മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം ഒത്തു കൂടിയിരുന്നു. ആനമല സേതുമടയില്‍ അണ്ണാനഗറിലെ തെങ്ങിന്‍തോട്ടത്തിലെ അനധികൃത റിസോര്‍ട്ടിലെ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വാര്‍ത്തയും.
ശക്തിമാന്‍ എന്നപേരിലുള്ള 13 വാട്‌സ് ആപ്പ് കൂട്ടായ്മകളിലൂടെയാണ് പൊള്ളാച്ചിയില്‍ വിദ്യാര്‍ഥികള്‍ പരിപാടിക്കായി ഒത്തുചേര്‍ന്നത്. ലഹരി മരുന്നു പാര്‍ട്ടിയില്‍ ഹെറോയിന്‍, കൊക്കൈന്‍, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളും ഉണ്ടായിരുന്നു. കോയമ്പത്തൂരില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ് അന്നും പിടിയിലായത്.
അതേസമയം മക്കളെ അന്യദേശത്ത് പഠിക്കാന്‍ വിടുന്ന മാതാപിതാക്കള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കാകുലരാണ്. സ്‌കൂള്‍ അധികൃതരുടേയും മറ്റും നിയന്ത്രണങ്ങള്‍ കുറയുന്നതാണ് വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police bust rave party at Tamil Nadu resort, arrest 175, Chennai, News, Women, Students, Malayalees, Arrested, Facebook, Trending, National.

Powered by Info News For You

Comments
Post a Comment