17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിന്; നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ മെയ് 30ന് അധികാരമേല്‍ക്കും, ചടങ്ങിന് സാക്ഷിയാവാന്‍ നിരവധി ലോകനേതാക്കളും

ദില്ലി: (www.kvartha.com 27.05.2019) നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ചേരുന്നത് ജൂണ്‍ ആറിനാണ്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് അടുത്തമാസം 10ന് നടക്കും. വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാണ് ഇത്തവണ നടക്കുകയെന്ന് എന്‍ഡിഎയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

National, News, Lok Sabha, Parliament, New Delhi, Narendra Modi, NDA, Finance, Minister, The second NDA government led by Narendra Modi will be back on May 30

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നിരവധി ലോകനേതാക്കള്‍ അതിഥികളായെത്തിയേക്കുമെന്ന് നേരത്തെ തന്നെ വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് 31 ന് ആദ്യ മന്ത്രിസഭാ യോഗം ചേരുമെന്നാണ് സൂചന. ബജറ്റ് സമ്മേളനം ജൂലായ് 10 മുതല്‍ ആരംഭിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് പകരം പുതിയ ഒരാള്‍ ധനകാര്യ വകുപ്പ് ഏറ്റെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Lok Sabha, Parliament, New Delhi, Narendra Modi, NDA, Finance, Minister, The second NDA government led by Narendra Modi will be back on May 30


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?