16 കാരിയെ പീഡിപ്പിച്ച കേസില്‍ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പ്രതി വിദേശത്തേക്ക് കടന്നതായി സൂചന

മലപ്പുറം: (www.kvartha.com 08.05.2019) പോക്‌സോ കേസിലെ പ്രതിയായ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വളാഞ്ചേരി പോക്‌സോ കേസിലെ പ്രതിയായ ഷംസുദ്ദീനായി മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഷംസുദ്ദീന്‍ വിദേശത്തേക്ക് കടന്നുവെന്ന് പോലീസ് സംശയിക്കുന്നു. പതിനാറ്കാരിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ഒരാഴ്ച മുമ്പാണ് വളാഞ്ചേരി നഗരസഭയിലെ 32 വാര്‍ഡിലെ ഇടതുപക്ഷ സ്വതന്ത്ര കൗണ്‍സിലറായ ഷംസുദ്ദീന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈനോട് വെളിപ്പെടുത്തിയത്. പരാതി വന്നതിന് പിന്നാലെ ഒളിവില്‍ പോയ ഷംസുദ്ദീന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. വിദേശത്ത് ബിസിനസ് ബന്ധങ്ങളുള്ള സാഹചര്യത്തില്‍ രാജ്യം വിടാന്‍ സാധ്യതയുള്ളതായും പോലീസ് സംശയിക്കുന്നു.

Kerala, Malappuram, Case, News, Molestation, Police, Complaint, Notice, Minister, MLA, look out notice released against shamsudheen in POCSO case

പ്രതിയെ ഒളിവില്‍ പോകാന്‍ മന്ത്രി കെ ടി ജലീല്‍ സഹായിക്കുന്നു എന്ന ആരോപണം വി ടി ബല്‍റാം എംഎല്‍എയും മുസ്ലീം ലീഗും നേരത്തെ ഉന്നയിച്ചിരുന്നു. മന്ത്രിക്ക് ഷംസുദ്ദീനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്കൊണ്ടുള്ള ഫോട്ടോകള്‍ വി ടി ബല്‍റാം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Malappuram, Case, News, Molestation, Police, Complaint, Notice, Minister, MLA, look out notice released against shamsudheen in POCSO case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?