ബൂത്ത് പിടിത്തവും ക്രമക്കേടും കണ്ടെത്തി; ത്രിപുരയിലെ 168 ബൂത്തുകളിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ധാക്കി, പരാതി നല്‍കിയത് സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍
അഗര്‍ത്തല: (www.kvartha.com 08.05.2019) തെരഞ്ഞെടുപ്പില്‍ ക്രമക്കേടും ബൂത്ത് പിടിത്തവും കണ്ടെത്തിയതിനെ തുടര്‍ന്ന് ത്രിപുരയിലെ 168 ബൂത്തുകളിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ധാക്കി. പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഏപ്രില്‍ 11ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ബൂത്തുകളിലാണ് വ്യാപകമായ പരാതികള്‍ ഉയര്‍ന്നത്.

തെരഞ്ഞെടുപ്പിനിടെ ബിജെപി ബൂത്ത് കയ്യടക്കി എന്ന് നേരത്തെ സിപിഎമ്മും കോണ്‍ഗ്രസ്സും പരാതിപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ എന്നിവരോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രമക്കേടുകള്‍ സ്ഥിരീകരിച്ചത്. മെയ് 12 ഈ ബൂത്തുകളില്‍ റീ പോളിങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Tripura, Election, News, Re Polling, Lok Sabha, Election Commission, CPM, Congress, Politics, Trending, BJP, Election Commission declares polls in Tripura West seat void, orders re-polling in 168 polling stations.

Powered by Info News For You
Comments
Post a Comment