ജോലി ഓട്ടോ ഡ്രൈവര്‍; താമസം 1.6 കോടി രൂപ വിലവരുന്ന ആഡംബര വില്ലയില്‍; ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ബംഗളൂരു: (www.kvartha.com 03.05.2019) ജോലി ഓട്ടോ ഡ്രൈവര്‍, താമസിക്കുന്നത് 1.6 കോടി രൂപ വിലവരുന്ന ആഡംബര വില്ലയില്‍, ഒടുവില്‍ സംശയം പൂണ്ട അയല്‍ക്കാര്‍ പരാതിയുമായി ആദായനികുതി വകുപ്പിനെ സമീപിച്ചപ്പോഴാണ് യഥാര്‍ത്ഥ വസ്തുത പുറത്തുവരുന്നത്. സുബ്രമണി എന്ന ഓട്ടോക്കാരന്റെ ജീവിതമാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. ഐ.ടി. ഹബ്ബായ വൈറ്റ് ഫീല്‍ഡിലാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്.

ഓട്ടോക്കാരനായ ഒരാള്‍ എങ്ങനെ അതിവേഗം കോടിക്കണക്കിന് വിലയുള്ള വില്ല സ്വന്തമാക്കിയെന്ന അത്ഭുതവും സംശയവുമായിരുന്നു അയല്‍ക്കാരെ ഒത്തുകൂടി ആദായനികുതി വകുപ്പിന് വിവരം നല്‍കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്.

Bengaluru auto driver owns Rs 1.6-crore triplex villa, comes on Income-Tax radar, Bangalore, News, Lifestyle & Fashion, Raid, Complaint, National

37-കാരനായ സുബ്രമണിയുടെ ആഡംബരജീവിതത്തിന്റെ പിന്നില്‍ അമേരിക്കന്‍ വനിതയാണെന്നാണ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. 72 വയസ്സുള്ള അമേരിക്കന്‍ വനിത ചാരിറ്റി പ്രവര്‍ത്തനത്തിനായി ബംഗളൂരുവിലെത്തുന്ന അവസരത്തില്‍ യാത്ര ചെയ്തിരുന്നത് സുബ്രമണിയുടെ ഓട്ടോയിലാണ്.

ഇയാളുടെ സാമ്പത്തിക ബുദ്ധിമുട്ടും സത്യസന്ധതയും പരിഗണിച്ച് അമേരിക്കന്‍ വനിത വാടകയ്ക്ക് താമസിച്ച വില്ല സുബ്രമണിക്ക് വാങ്ങി നല്‍കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വില്ല നിര്‍മിച്ച റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

2013-ലാണ് അമേരിക്കന്‍ വനിത വില്ല വാടകയ്‌ക്കെടുക്കുന്നത്. തുടര്‍ന്ന് 2015-ല്‍ വില്ല വാങ്ങാന്‍ സുബ്രമണി ആഗ്രഹം പ്രകടിപ്പിക്കുകയും തുടര്‍ന്ന് സ്വന്തമാക്കുകയുമായിരുന്നു. വില്ലയ്ക്കായി 1.6 കോടിയുടെ ചെക്കാണ് നല്‍കിയതെന്നും വില്ല നിര്‍മാതാക്കള്‍ ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. സുബ്രമണിയുടെ ജീവിതരീതിയില്‍ അയല്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ രണ്ടാം വാരത്തിലാണ് ആദായ നികുതി പരിശോധന നടത്തിയത്.

അതേസമയം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയതെന്നും വീട്ടില്‍നിന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സുബ്രമണി പറയുന്നു. അയല്‍ക്കാരായ ചിലര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് ആദായനികുതി വകുപ്പിന് തെറ്റായ വിവരങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

'വൈറ്റ് ഫീല്‍ഡിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിയുണ്ടായിരുന്ന അമേരിക്കന്‍ വനിതയാണ് തന്നെ വില്ല വാങ്ങി തന്ന് സഹായിച്ചത്. അവരുടെ സാമ്പത്തിക സഹായംകൊണ്ടാണ് വില്ല വാങ്ങിയത്' എന്നും സുബ്രമണി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bengaluru auto driver owns Rs 1.6-crore triplex villa, comes on Income-Tax radar, Bangalore, News, Lifestyle & Fashion, Raid, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?