16 കാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയി 51 ദിവസം ക്രൂരമായി പീഡിപ്പിച്ചു; കൂട്ടമാനഭംഗത്തിന് പിന്നില്‍ അയല്‍വാസികളുള്‍പ്പെടെ മൂന്നുപേര്‍, കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

നോയിഡ: (www.kvartha.com 08.05.2019) പതിനാറുകാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയി 51 ദിവസം ക്രൂരമായി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. കുട്ടിയുടെ അയല്‍വാസികളായ ചോട്ടു, സൂരജ് എന്നിവര്‍ കുട്ടിയെ തട്ടിക്കൊണ്ട് പോവുകയും ഒരു മുറിയില്‍ പൂട്ടിയിട്ടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഈ രണ്ട് അയല്‍വാസികളും കുട്ടിയെ പൂട്ടിയിട്ടിരിക്കുന്ന വീടിന്റെ ഉടമയായ ആദിത്യയും 51 ദിവസം പെണ്‍കുട്ടിയെ മാറി മാറി പീഡിപ്പിക്കുകയാണുണ്ടായത്. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു പ്രതികളുടെ ഭീഷണിയെന്ന് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തി.

കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നടന്ന സംഭവങ്ങള്‍ പുറം ലോകമറിഞ്ഞത്. കുട്ടിയുടെ പിതാവ് പരാതി നല്‍കാനെത്തിയെങ്കിലും വെള്ളക്കടലാസില്‍ ഒപ്പിടീപ്പിച്ച് പോലീസ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: National, News, Girl, Minor girls, Molestation, Accused, Police, Investigates, Noida: 16-year-old confined, raped by 3 over 51 days, manages to escape.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?