ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ 16 കാരന്‍ ഉൾപ്പെടെ 3 പേര്‍ വനംവകുപ്പിന്റെ പിടിയില്‍; മരം മുറിക്കാനുപയോഗിച്ച കത്തിയും വാളും പിടിച്ചെടുത്തു
മുള്ളേരിയ: (www.kasargodvartha.com 18.05.2019) ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നു പേര്‍ വനംവകുപ്പിന്റെ പിടിയിലായി. സംഘം മരം മുറിക്കാനുപയോഗിച്ച കത്തിയും വാളും പിടിച്ചെടുത്തു. കൊട്ടംകുഴി കോളനിയിലെ രമേഷ് (19), കാറഡുക്ക മാളങ്കൈയിലെ വിശ്വനാഥന്‍ (37), കൊട്ടംകുഴിയിലെ 16 കാരന്‍ എന്നിവരെയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മൂന്ന് മരങ്ങളാണ് ഇവര്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചത്. 1.8 കിലോ ചന്ദനവും ഇവരില്‍ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.40 മണിയോടെയാണ് സംഘം പിടിയിലായത്. നേരത്തെ പാര്‍ഥക്കൊച്ചി വനത്തിലെ ചന്ദനം മുറിച്ചതും ഇവരാണെന്ന് സംഘം സമ്മതിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചെര്‍ക്കളയിലെ ഒരാള്‍ക്കാണ് തങ്ങള്‍ ചന്ദനം വില്‍ക്കുന്നതെന്നും പ്രതികള്‍ മൊഴി നല്‍കി. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mulleria, Top-Headlines, arrest, forest, 3 arrested with Sandal wood
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Mulleria, Top-Headlines, arrest, forest, 3 arrested with Sandal wood
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment