കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; ഫുട്‌ബോള്‍ താരങ്ങള്‍ അറസ്റ്റില്‍; പിടികൂടിയത് 16 കിലോ കഞ്ചാവ്; കാല്‍പ്പന്തുകളിക്കൊപ്പം കഞ്ചാവും തൊഴിലാക്കിയ യുവാക്കള്‍ക്ക് കൂലി 10000 രൂപ

കൊച്ചി: (www.kvartha.com 06.05.2019) കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. 16 കിലോ കഞ്ചാവുമായി ഫുട്‌ബോള്‍ താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ടര്‍ 19 കേരള ടീമംഗമായിരുന്ന മലപ്പുറം വളാഞ്ചേരി പാക്കിസ്ഥാന്‍ കോളനി കളംബം കൊട്ടാരത്തില്‍ വീട്ടില്‍ ഷെഫീഖ്(24), അണ്ടര്‍ 16 പാലക്കാട് ജില്ല ടീം അംഗമായിരുന്ന വളാഞ്ചേരി പഴയചന്ത ഭാഗത്ത് കൊണ്ടായത് വീട്ടില്‍ ഫിറോസ്(24) എന്നിവരാണ് ശനിയാഴ്ച രാത്രി കഞ്ചാവുമായി എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ കളിക്കളങ്ങളിലെ സ്ഥിരസാന്നിധ്യമാണ് ഇരുവരും.

ട്രെയിന്‍ മാര്‍ഗം എത്തിച്ച കഞ്ചാവുമായി കലൂര്‍ ബസ്റ്റാന്‍ഡില്‍ നില്‍ക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കഞ്ചാവ് മൊത്തക്കച്ചവടക്കാര്‍ക്കു കൈമാറാനായാണ് ഇവര്‍ കലൂര്‍ ബസ്റ്റാന്‍ഡില്‍ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇരുവരെയും പിടികൂടുകയായിരുന്നു.


ആന്ധ്രയില്‍നിന്നു വന്‍തോതില്‍ കഞ്ചാവെത്തിച്ചു വിതരണം ചെയ്യുന്ന മലപ്പുറം സ്വദേശിക്കു വേണ്ടിയാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. കഞ്ചാവ് എറണാകുളത്തെത്തിക്കുന്നതിന് 10,000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്ന കൂലി. ആന്ധ്രയില്‍ കിലോയ്ക്ക് 5,000 രൂപയ്ക്കു കിട്ടുന്ന കഞ്ചാവിന് ചില്ലറ വില്‍പനക്കാര്‍ക്കിടയില്‍ ഒരു ലക്ഷം രൂപ വരെയാണ് വില.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Ernakulam, News, Sports, Football, Drugs, 16kg Ganja Seized from Football Players


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?