ബംഗാളിന് പിന്നാലെ വീണ്ടും കുതിരക്കച്ചവടം; ഗുജറാത്തില്‍ നിന്ന് 15 കോണ്‍ഗ്രസ് എം എല്‍ എമാര്‍ പാര്‍ട്ടി വിടുമെന്ന് സൂചന; ചുക്കാന്‍ പിടിക്കുന്നത് അല്‍പേഷ് ഠാക്കൂര്‍

അഹമ്മദാബാദ് : (www.kvartha.com 29.05.2019) ബംഗാളിന് പിന്നാലെ ഗുജറാത്തിലും കുതിരക്കച്ചവടമെന്ന് സൂചന. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗുജറാത്തിലെ പതിനഞ്ചിലധികം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേരുമെന്നാണ് വിവരം. കോണ്‍ഗ്രസ് എം.എല്‍.എ കൂടിയായ അല്‍പേഷ് ഠാക്കൂര്‍ ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അല്‍പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.

കോണ്‍ഗ്രസിന് നേതാക്കളില്ലെന്നും ഈ നിലയില്‍ തുടരുകയാണെങ്കില്‍ അടുത്ത 10 വര്‍ഷം കോണ്‍ഗ്രസിന് അധികാരത്തിലേക്ക് തിരിച്ചെത്താനാവില്ലെന്നും അല്‍പേഷ് പറയുന്നു. എം എല്‍ എമാര്‍ കോണ്‍ഗ്രസ് വിടുന്നതിനെ കുറിച്ച് അല്‍പേഷിന്റെ പ്രതികരണം ഇങ്ങനെയാണ്;

Gujarat: More than 15 MLAs will leave Congress soon, claims Alpesh Thakor, Ahmedabad, News, Politics, Trending, BJP, Congress, National

'എന്റെ ജനങ്ങള്‍ പാവപ്പെട്ടവരും പിന്നോക്കക്കാരുമാണ്. അവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണ്. ഞാന്‍ ഉദ്ദേശിച്ചത് എന്റെ ജനത്തിന് വേണ്ടി നല്‍കാന്‍ സാധിക്കാത്തതില്‍ അസ്വസ്ഥനായിരുന്നു. കോണ്‍ഗ്രസിന്റെ 15 ലധികം എം.എല്‍.എമാര്‍ ഉടന്‍ പാര്‍ട്ടി വിടും. കാത്തിരുന്നത് കാണാം' എന്നും അല്‍പേഷ് പറഞ്ഞു.

മോഡിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ട്. രാഹുല്‍ ഗാന്ധിയുമായും നല്ല ബന്ധമുണ്ട്. എന്നാല്‍ രാഹുലിനെയും മോഡിയെയും താരതമ്യം ചെയ്യാനാവില്ലെന്ന് അല്‍പേഷ് പറയുന്നു. പാര്‍ട്ടി വിടുന്ന 15 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കഴിഞ്ഞ ദിവസം ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമായി അല്‍പേഷ് ഠാക്കൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അല്‍പേഷ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

കഴിഞ്ഞദിവസം ബംഗാളിലും കുതിരക്കച്ചവടം നടന്നിരുന്നു. രണ്ട് തൃണമൂല്‍ എം എല്‍ എമാരും ഒരു സി പി എം എം എല്‍ എമാരും തൃണമൂലിന്റെ 58 നഗരസഭാ കൗണ്‍സിലര്‍മാരും ഡെല്‍ഹിയിലെത്തി ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂലില്‍ നിന്നും 20ഓളം എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരുമെന്ന് നരേന്ദ്രമോഡി പരസ്യ പ്രസ്താവന നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gujarat: More than 15 MLAs will leave Congress soon, claims Alpesh Thakor, Ahmedabad, News, Politics, Trending, BJP, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?