'ഞാന്‍ 15 മിനിറ്റ് മാത്രം സംസാരിക്കും, മോദിക്ക് മൂന്നുമണിക്കൂര്‍ സംസാരിക്കാം; എന്നാലും മോദി തോല്‍ക്കും'; മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് വീണ്ടും രാഹുല്‍, പ്രതികരണത്തിന് തയ്യാറാവാതെ പ്രധാനമന്ത്രി

ദില്ലി: (www.kvartha.com 16.05.2019) രാഷ്ട്രീയ ചര്‍ച്ചകള്‍ ദില്ലിയെ ചൂട് പിടിപ്പിക്കുന്നതിനിടയില്‍ മോദിയെ പരസ്യമായി വെല്ലുവിളിച്ച് രാഹുല്‍. നരേന്ദ്ര മോദിക്ക് തന്നോടൊപ്പം സംവാദത്തില്‍ ഏര്‍പ്പെടാന്‍ ഭയമില്ലെങ്കില്‍ മുന്നോട്ട് വരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മോദി ആവശ്യപ്പെടുന്ന എവിടെയും താന്‍ തയ്യാറാണെന്നും രാഹുല്‍ അറിയിച്ചു.

National, News, New Delhi, Rahul Gandhi, Narendra Modi, Congress, Media, Prime Minister, Road, Parliament, Rahul challenges Narendra Modi for debate

പ്രധാനമന്ത്രി മാധ്യമങ്ങളെ നേരിടുന്നത് അപൂര്‍വ്വമാണ്. അടുത്തിടെ നടന്ന മാധ്യമ ചര്‍ച്ചകളില്‍ മോദി ഉന്നയിച്ച പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. അത് കൂടാതെ രാജീവ് ഗാന്ധിയെ ഉള്‍പ്പടെ ഉള്ളവരെ അധിക്ഷേപിക്കുകയാണ് മോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

രാഹുലിന്റെ വെല്ലുവിളി ഇങ്ങനെ ആയിരുന്നു, 'ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വിളിക്കുകയാണ്. റേസ് കോഴ്‌സ് റോഡോ പാര്‍ലമെന്റോ, ഇങ്ങനെ മോദി പറയുന്ന എവിടെ വച്ച് വേണമെങ്കിലും സംവാദത്തിന് ഞാന്‍ തയ്യാറാണ്. 15 മിനിറ്റ് മാത്രമേ ഞാന്‍ അദ്ദേഹത്തോട് സംസാരിക്കൂ. അദ്ദേഹത്തിന് മൂന്ന് മണിക്കൂര്‍ സംസാരിക്കാം. എന്നാല്‍ ഈ 15 മിനിറ്റ് കൊണ്ടുതന്നെ അദ്ദേഹം തോല്‍ക്കും. എന്നെ അദ്ദേഹത്തിന് നേരിടാന്‍ കഴിയില്ല. കാരണം അദ്ദേഹത്തിന് ഭയമാണ്.' എന്നാല്‍ ഇതിനെ കുറിച്ച് ഇതുവരെയും പ്രധാനമന്ത്രി പരസ്യപ്രതികരണത്തിന് തയ്യാറായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, New Delhi, Rahul Gandhi, Narendra Modi, Congress, Media, Prime Minister, Road, Parliament, Rahul challenges Narendra Modi for debate


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?