ആന്ധ്രാപ്രദേശില്‍ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു; ഇരുചക്ര വാഹനത്തെ മറികടക്കുന്നതിനിടയില്‍ സ്വകാര്യ ബസ്സ് ടെമ്പോ ട്രാവലറില്‍ ഇടിക്കുകയായിരുന്നു, സംഭവം നടന്നത് ബംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍, മരിച്ചവരിലേറെയും ടെമ്പോ ട്രാവലറിലെ യാത്രക്കാര്‍
ഹൈദരാബാദ്: (www.kvartha.com 12.05.2019) ആന്ധ്രാപ്രദേശില്‍ വാഹനാപകടത്തില്‍ പെട്ട് 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ കുര്‍ണൂലിന് സമീപത്താണ് അപകടം നടന്നത്. ബെംഗലുരുവിലേക്ക് പോയ സ്വകാര്യ ബസ് അപകടത്തില്‍പെടുകയായിരുന്നു. ദേശീയപാതയില്‍ ഇരുചക്രവാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നാശനഷ്ടമായതാണ് അപകടകാരണം. ദേശീയപാതയിലെ മീഡിയനിലേക്ക് ഇടിച്ച് കയറിയ ബസ് റോഡിന്റെ മറുവശത്ത് എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ടെംപോ ട്രാവലറില്‍ ഇടിക്കുകയായിരുന്നു.
മരിച്ചവരില്‍ കൂടുതല്‍ ടെംപോ ട്രാവലറിലെ യാത്രക്കാരാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ തെലങ്കാനയിലെ ജോഗുലമ്ബ ഗദ്വാള്‍ ജില്ലക്കാരാണ്. വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഗ്രാമത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. 13 പേര്‍ അപകടസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. അപകടത്തില്‍ ടെമ്പോവാന്‍ പൂര്‍ണമായും തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Andhra Pradesh, News, Hyderabad, bus, Accident, Accidental Death, Bangalore, bike, wedding, Engagement, Accident in Bengaluru-Hyderabad highway 15 killed

Powered by Info News For You

Comments
Post a Comment