രാജ്യത്തിന് മാതൃകയായി തിഹാര്‍ ജയിലിലെ മത സൗഹാര്‍ദ്ദ വിശേഷങ്ങള്‍; റമദാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നത് 150 ഹിന്ദു തടവുകാര്‍, മുസ്ലിം തടവുകാരോടുള്ള ഐക്യദാര്‍ഢ്യം മത സാഹോദര്യത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിഞ്ഞെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: (www.kvartha.com 15.05.2019) രാജ്യത്തെ ഏറ്റവും വലിയ ജയില്‍ ആയ തീഹാര്‍ ജയിലില്‍ നിന്നും പുറത്തു വരുന്നത് മത സൗഹാര്‍ദ്ദത്തിന്റെ വാര്‍ത്തകള്‍. റമദാന്‍ മാസത്തില്‍ ജയിലില്‍ നോമ്പനുഷ്ഠിക്കുന്നത് 150 ഹിന്ദു തടവുകാര്‍. വിവിധയിടങ്ങളില്‍ മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ അരങ്ങേറുമ്പോഴാണ് മത സാഹോദര്യത്തിന്റെ മൂല്യം സൂക്ഷിക്കുന്ന വാര്‍ത്ത വരുന്നത് എന്നതും ശ്രദ്ധേയമാണ്.

National, News, New Delhi, Jail, Tihar Jail, Religion, Ramadan, Muslims, The religious harmony of Tihar jail is a model for the country


മുസ്ലിം തടവുകാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മത സൗഹാര്‍ദ്ദത്തിന്റെ പുത്തന്‍ മാതൃകയാണ് ഹിന്ദുമത വിശ്വാസികളായ തടവുകാര്‍ കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്തകാലത്തായി വൃത്തമെടുക്കുന്ന അമുസ്ലിം തടവുകാരുടെ എണ്ണം വര്‍ധിക്കുകയാണ് എന്നും അവര്‍ക്ക് വ്രതമെടുക്കാനാവിശ്യമായ സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

തിഹാര്‍ ജയിലില്‍ ആകെ 16665 തടവുകാരാണുള്ളത്. തടവുകാര്‍ കൂടുതലും ജയിലില്‍ എത്തിയ ശേഷം മത വിശ്വാസങ്ങളില്‍ എത്തിച്ചേരുന്നെന്നും മത സാഹോദര്യം കാത്ത് സൂക്ഷിക്കുന്നവര്‍ ആയി മാറുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, New Delhi, Jail, Tihar Jail, Religion, Ramadan, Muslims, The religious harmony of Tihar jail is a model for the country


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?