അടിച്ചു പൂസായി പൂക്കുറ്റിയായി; മലയാളികള്‍ ഉള്‍പ്പെടെ 150 വിദ്യാര്‍ത്ഥികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

ചെന്നൈ: (www.kvartha.com 04.05.2019) അടിച്ചു പൂസായി പൂക്കുറ്റിയായി, മലയാളികള്‍ ഉള്‍പ്പെടെ 150 വിദ്യാര്‍ത്ഥികള്‍ കോയമ്പത്തൂരില്‍ പിടിയില്‍. പൊള്ളാച്ചിയിലെ റിസോര്‍ട്ടില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

പൊള്ളാച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മദ്യലഹരിയില്‍ ബഹളം വച്ചതിനെത്തുടര്‍ന്നു സമീപത്തു താമസിക്കുന്നവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കോയമ്പത്തൂര്‍ എസ്പിയുടെ നിര്‍ദേശപ്രകാരം പൊള്ളാച്ചി പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.

Tamil Nadu police arrest 150 students public nuisance case, Chennai, News, Students, Liquor, Police, Arrested, Complaint, National

അതേസമയം അന്വേഷണത്തില്‍ റിസോര്‍ട്ടിനു മദ്യം വിളമ്പാനുള്ള ലൈസന്‍സില്ലെന്ന് കണ്ടെത്തി. കോയമ്പത്തൂരിലെ പ്രമുഖ കോളജില്‍ പഠിക്കുന്നവരാണു വിദ്യാര്‍ഥികളെന്നു പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tamil Nadu police arrest 150 students public nuisance case, Chennai, News, Students, Liquor, Police, Arrested, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?