മയക്കുമരുന്നുമായി സിനിമാനടന്‍ എക്‌സൈസ് പിടിയില്‍, 15 എല്‍എസ്ഡി സ്റ്റാമ്പുകളും 70 നൈട്രോസിന്‍ ഗുളികകളും പിടിച്ചെടുത്തു

തിരുവനന്തപുരം: (www.kvartha.com 17.05.2019) മയക്കുമരുന്നുമായി സിനിമാനടന്‍ എക്‌സൈസ് പിടിയിലായി. മലയാള സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ആന്റണിയാണ് പിടിയിലായത്. ഇയാളില്‍ നിന്നും 15 എല്‍എസ്ഡി സ്റ്റാമ്പുകളും 70 മയക്കുമരുന്ന് ഗുളികകളും കഴക്കൂട്ടം എക്‌സൈസ് സംഘം കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ചായിരുന്നു ഇദ്ദേഹം മയക്കുമരുന്ന് വില്പന നടത്തിയിരുന്നതെന്നാണ് വിവരം. ടെക്‌നോപാര്‍ക്കിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് ഡിജെ പാര്‍ട്ടിക്കായി കൊണ്ട് വന്നതാണ് മയക്കുമരുന്നെന്ന് ഇയാള്‍ എക്‌സൈസ് സംഘത്തോട് സമ്മതിച്ചു.

മലയാള സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ആന്റണി മയക്ക് മരുന്ന് ശൃംഖലയിലെ മുഖ്യകണ്ണിയാണെന്നാണ് വിവരം. കൊച്ചിയില്‍ കേന്ദ്രീകരിച്ചിരുന്ന ഡിജെ പാര്‍ട്ടികള്‍ കഴക്കൂട്ടത്തും തുടങ്ങിയതോടെ മയക്കുമരുന്നു വില്‍പനയും വ്യാപകമായിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എക്‌സൈസ് സംഘം പ്രതിയെ പിടികൂടിയത്.



Keywords: Kerala, Thiruvananthapuram, News, Kochi, Ernakulam, Cine Actor, Arrested, Drugs, Cine actor arrested with drugs 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?