14 ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങി, മണിക്കൂറുകളോളം താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ കാത്തുനിന്ന് ജനങ്ങള്‍; മുങ്ങിയത് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ കൃത്യമായി ഒപ്പിട്ട ശേഷം

കൊല്ലം: (www.kvartha.com 09.05.2019) സര്‍ക്കാര്‍ ഓഫീസിലെ 14 ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങി. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങിയത്. പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാരാണ് അവധിയെടുക്കാതെ കല്യാണത്തിന് പോയത്. മണിക്കൂറുകളോളം താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ കാത്തുനിന്ന ജനങ്ങള്‍ ഒടുവില്‍ രോഷാകുലരായി. അവധിയെടുക്കാതെ വിവാഹത്തിന് പോയത് വിവാദമായതോടെ വിവാഹത്തിന് പോയവര്‍ക്കെല്ലാം ഉച്ചവരെ അവധി നല്‍കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

രാവിലെയെത്തി അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ കൃത്യമായി ഒപ്പിട്ട ശേഷമാണ് ജീവനക്കാര്‍ മുങ്ങിയത്. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായാണ് സപ്ലൈ ഓഫീസിലെ 14 ജീവനക്കാരും കൂട്ടത്തോടെ മുങ്ങിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. റേഷന്‍ കാര്‍ഡിനും മറ്റു ആവശ്യങ്ങള്‍ക്കുമായി സ്ത്രീകളടക്കം ഒട്ടേറേ പേരാണ് രാവിലെ മുതല്‍ സപ്ലൈ ഓഫീസിലെത്തിയത്.

എന്നാല്‍ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരെല്ലാം രജിസ്റ്ററില്‍ കൃത്യമായി ഒപ്പിട്ട് വിവാഹചടങ്ങിന് പോവുകയായിരുന്നു. 15 കിലോമീറ്റര്‍ അകലെ അഞ്ചലില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ഏകദേശം നാല് മണിക്കൂറോളമാണ് ജീവനക്കാര്‍ ഓഫീസില്‍നിന്ന് മുങ്ങിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Kerala, News, Office, Worker, Marriage, wedding, 14 staffs Went to wedding ceremony during working hours. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?