തൊടുപുഴയില്‍ 14കാരനുനേരെ അമ്മയുടെ സുഹൃത്തിന്റെ അക്രമം; ശസ്ത്രക്രിയ നടന്ന ഭാഗത്തും മറ്റും ഇടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന് കുട്ടിയുടെ മൊഴി
തൊടുപുഴ: (www.kvartha.com 04.05.2019) തൊടുപുഴയില്‍ 14കാരനുനേരെ അമ്മയുടെ സുഹൃത്തിന്റെ അക്രമം. കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്തും മറ്റും ഇടിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കുട്ടിയെ മര്‍ദിച്ച പട്ടയം കവല സ്വദേശി ജയേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതിനിടെ തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനായി കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അനുജനെ ഒരു മാസത്തേക്ക് പിതാവിന്റെ കുടുംബത്തിലേക്ക് അയക്കാന്‍ ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചു. അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കുട്ടിയെ വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.
ഇളയകുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് മുത്തച്ഛന്‍ അപേക്ഷയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം തൊടുപുഴയില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതിയുടെ സിറ്റിംഗില്‍ പരസ്പര സമ്മതത്തോടെ കുട്ടിയെ ഒരു മാസത്തേക്ക് തിരുവനന്തപുരത്തുള്ള അച്ഛന്റെ കുടുംബത്തിനൊപ്പം അയക്കുകയായിരുന്നു.
കുട്ടി തിരുവന്തപുരത്ത് കഴിയുകയാണെങ്കിലും പോലീസും ശിശു സംരക്ഷണ വകുപ്പും നിരീക്ഷണം ഏര്‍പ്പെടുത്തും. കുട്ടിക്ക് എന്തെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകുകയാണെങ്കില്‍ തിരികെ കൊണ്ടുപോവുകയും ചെയ്യും. അതേസമയം കുട്ടിയുടെ മാതാവ് മാനസിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested Child Attack in Thodupuzha, Thodupuzha, News, Local-News, Arrested, Crime, Criminal Case, Attack, Injured, Hospital, Treatment, Trending, Kerala.

Powered by Info News For You

Comments
Post a Comment