ചെറുവത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം 13 മുതല്‍

ചെറുവത്തൂര്‍: (www.kasargodvartha.com 08.05.2019) 1958 ല്‍ സ്ഥാപിതമായ സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രശസ്തമായ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ചെറുവത്തൂര്‍ ഗവര്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി. ഏഴാം തരം വിജയിച്ചവര്‍ക്കാണ് പ്രവേശനം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 13 ന് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ഏഴാം ക്ലാസ് പഠിച്ച സ്‌കൂളില്‍ നിന്നുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, 20 രൂപയുടെ മുദ്ര പത്രത്തില്‍ ഏഴാം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഹാജരാകണം.

പൊതുവിദ്യാലയങ്ങളിലെ എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ നല്‍കുന്ന വിഷയങ്ങള്‍ക്ക് പുറമെ ജനറല്‍ എഞ്ചിനീയറിംഗ്, എഞ്ചിനീയറിംഗ് ഡ്രോയിങ്, ട്രേഡ് തിയറി എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കി ജൂനിയര്‍ എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കുകയാണ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളുടെ ദൗത്യം. ഇവിടെ നിന്നും നല്‍കുന്ന ടിഎച്ച്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് പൂര്‍ണമായും എസ്എസ്എല്‍സിക്ക് തുല്യമാണ്.

ജില്ലയില്‍ ഒട്ടനവധി എഞ്ചിനീയര്‍മാരെ സൃഷ്ടിച്ച ഈ വിദ്യാലയത്തില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, ടര്‍ണിംഗ്, ഫിറ്റിംഗ് എന്നീ സ്‌പെഷ്യലൈസ്ഡ് ട്രേഡുകളില്‍ വിദഗ്ധമായ പരിശീലനം കുട്ടികള്‍ക്ക് നല്‍കുന്നു. ടിഎച്ച്എസ്എല്‍സി പഠനത്തോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യ പദ്ധതിയായ നാഷണല്‍ സ്‌കില്‍ ക്വളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് (എന്‍എസ്‌ക്യൂഎഫ്) മുഖേന പ്രത്യേക പരിശീലനവും നല്‍കുന്നു. ഇവിടെ പഠനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കലാകായികശാസ്ത്ര മേളകളില്‍ സ്‌കൂള്‍ തലത്തില്‍ പ്രാവീണ്യം തെളിയിക്കുന്നവര്‍ക്ക് നേരിട്ട് സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവാനും ഗ്രേസ് മാര്‍ക്ക് നേടുവാനും അവസരമുണ്ട്.

സ്മാര്‍ട്ട് ലാബുകള്‍, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ വര്‍ക്ക്‌ഷോപ്പ്, ലൈബ്രറി, ഓഡിറ്റോറിയം, 400 മീറ്റര്‍ ട്രാക്കുള്ള ജില്ലയിലെ ഏക കളി മൈതാനം എന്നിവ ചെറുവത്തുര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ മാത്രം പ്രത്യേകതയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന മുഴുവന്‍ സ്‌കോളര്‍ഷിപ്പുകളും പദ്ധതികളും ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ലഭിക്കുന്നു. 50 കുട്ടികള്‍ക്ക് താമസിച്ച് പഠിക്കുവാന്‍ ഹോസ്റ്റല്‍ സൗകര്യമുള്ള അപൂര്‍വം ടെക്‌നിക്കല്‍ ഹൈസ്‌കുളുകളില്‍ ഒന്നാണ് ചെറുവത്തുരിലെ ഈ സ്ഥാപനം.

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വിജയിക്കുന്ന നിശ്ചിത ശതമാനം കുട്ടികള്‍ക്ക് പോളിടെക്‌നിക്ക് പ്രവേശനത്തിന് അവസരം ലഭിക്കുകയും അതുവഴി എഞ്ചിനീയറിംഗ് കോളജ് പ്രവേശനം എളുപ്പമാകുകയും ചെയ്യുന്നു. അപേക്ഷകരെ സഹായിക്കുവാന്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കുളില്‍ ഹെല്‍പ് ഡെസ്‌ക്ക് സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 04672260210, 9400006497.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Cheruvathur, school, Admission, Government, Admission will be started on 13th Cheruvathur Govt. Technical High school.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?