വെള്ളിയാഴ്ച്ച ലോക മാധ്യമസ്വാതന്ത്ര്യദിനം; എഴുത്തിനോടോ കഴുത്തിനോടോ കൂറെന്തിനോടെന്ന് ചോദിക്കുന്ന ജനാധിപത്യധ്വസംനത്തിന്റെ കാലത്ത് ഒരു മാധ്യമസ്വാതന്ത്ര്യ ദിനം കൂടി; മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യ 136ആം സ്ഥാനത്ത്

ന്യൂ ഡല്‍ഹി: (www.kvartha.com 03.05.2019) വെള്ളിയാഴ്ച്ച ലോകമാധ്യസ്വാതന്ത്ര്യ ദിനം. എഴുത്തിനോടോ കഴുത്തിനോടോ കൂറെന്തിനോടെന്ന് ചോദിച്ച അടിയന്തരാവസ്ഥകാലത്തിന് സമാനമായി രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം അപകടകരമാംവിധം ആക്രമിക്കപ്പെടുന്ന കാലത്താണ് വീണ്ടുമൊരു മാധ്യമസ്വാതന്ത്ര്യദിനം കടന്നുവരുന്നത്


1993ലാണ് യുഎന്‍ മേയ് മൂന്ന് മാധ്യമസ്വാതന്ത്ര്യദിനമായി പ്രഖ്യാപിക്കുന്നത്. സര്‍ക്കാറുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട സ്വാതന്ത്ര്യവും അവകാശങ്ങളും ഓര്‍മിപ്പിച്ചുകൊണ്ട് 1991ല്‍ ആഫ്രിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ വിന്‍ഡ്ബീകില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ വാര്‍ഷികം കൂടിയാണ് മാധ്യമ സ്വാതന്ത്ര്യ ദിനം.

ലോകത്താകമാനം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം കനത്ത വെല്ലുവിളികള്‍ നേരിടുകയാണ്. ഓരോവര്‍ഷവും മാധ്യമപ്രവര്‍ത്തകര്‍ കെല്ലപ്പെടുന്നതിന്റെയും ജയിലിലടയ്ക്കപ്പെടുന്നതിന്റെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 2018ല്‍ ലോകത്താകമാനം കൊല്ലപ്പെട്ടത് 53 മാധ്യമപ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കാല്‍ നൂറ്റാണ്ടില്‍ 79 മാധ്യമ പ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്.

ഭരണത്തോടും ഭരണകൂടത്തോടും വിയോജിക്കുന്നവരെ വെട്ടിനിരത്തുന്ന സംഘ്പരിവാര്‍ ഫാസിസം ഗൗരി ലങ്കേഷ് ഉള്‍പ്പടെ നിരവധി മാധ്യമപ്രവര്‍ത്തകരെയും എഴുത്തുകാരെയും കാലപുരിക്കയച്ചപ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം ഊര്‍ധശ്വാസം വലിക്കുകയായിരുന്നു. പത്ര സ്വാതന്ത്രത്തിന്റെ കാര്യത്തില്‍ നിലവില്‍ 136ാം സ്ഥാനത്താണ് ഇന്ത്യ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, World, Freedom, Celebration, Journalist, New Delhi, World Press Freedom Day 3 May


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?