സി ബി എസ് ഇ പ്ലസ്ടു പരീക്ഷയില്‍ കേരളത്തിന് 13 റാങ്കുകള്‍

തിരുവനന്തപുരം: (www.kvartha.com 03.05.2019) സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയംനേടി സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍. ദേശീയതലത്തിലെ ആദ്യത്തെ ആറു റാങ്കുകളില്‍ 13 എണ്ണം കേരളത്തിലൈ കുട്ടികള്‍ സ്വന്തമാക്കി. തിരുവനന്തപുരം മേഖലയില്‍നിന്നുള്ളവരാണ് റാങ്ക് കൊയ്തത്. സംസ്ഥാനതലത്തില്‍ ആദ്യ മൂന്നുറാങ്ക് നേടിയവര്‍ ദേശീയതലത്തില്‍ നാല്, അഞ്ച്, ആറ് റാങ്കുകള്‍ നേടി.

തിരുവല്ല കുറ്റപ്പുഴ ബിലീവേഴ്സ് ചര്‍ച്ച് റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ എ. മാളവികയും കോഴിക്കോട് വെസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ വര്‍ഷ വിജയും (കൊമേഴ്‌സ്) 500-ല്‍ 496 മാര്‍ക്ക് നേടി സംസ്ഥാനതലത്തില്‍ ഒന്നാമതെത്തി.

CBSE 12th Results: 13 rank holders from Kerala, Thiruvananthapuram, News, Education, CBSE, Result, Ernakulam, Kerala

തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെയ്ന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ബി.ആര്‍. നീരജ് (ഹ്യുമാനിറ്റീസ്), ആലപ്പുഴ പൂന്തോപ്പ് സെയ്ന്റ് മേരീസ് റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളിലെ എസ്. മാനവ് (സയന്‍സ്), എറണാകുളം അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ സൂസന്‍ മരിയ മാത്യു (ഹ്യുമാനിറ്റീസ്), തൃശ്ശൂര്‍ തിരുവമ്പാടി ദേവമാതാ സി.എം.ഐ. പബ്ലിക് സ്‌കൂളിലെ അന്നു ജോണ്‍സണ്‍ (ഹ്യുമാനിറ്റീസ്), പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ എസ്. അഞ്ജന (ഹ്യുമാനിറ്റീസ്) എന്നിവര്‍ 495 മാര്‍ക്കുനേടി രണ്ടാംറാങ്ക് സ്വന്തമാക്കി.

തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ എം. വൈഷ്ണവി (സയന്‍സ്), കൊച്ചി വൈറ്റില ടോക്ക് എച്ച് പബ്ലിക് സ്‌കൂളിലെ അന്‍വി സൂസന്‍ സാബു (കൊമേഴ്‌സ്), കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ ആര്‍. ദര്‍ശന (ഹ്യുമാനിറ്റീസ്), തൃശൂര്‍ ഇരവിമംഗലം ബി.വി.ബി. വിദ്യാമന്ദിറിലെ ആര്‍. വിനീത് (സയന്‍സ് -ബയോ ലാംഗ്വേജ്), കോഴിക്കോട് സ്പ്രിങ് വാലി സ്‌കൂളിലെ അനുസ്മിത ബിശ്വാസ്, കണ്ണൂര്‍ മട്ടന്നൂര്‍ ശ്രീശങ്കര വിദ്യാപീഠത്തിലെ കെ.വി. ഹൃദിക എന്നിവര്‍ 494 മാര്‍ക്കുമായി സംസ്ഥാനതലത്തില്‍ മൂന്നാമതെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CBSE 12th Results: 13 rank holders from Kerala, Thiruvananthapuram, News, Education, CBSE, Result, Ernakulam, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?