12 റാങ്കുകള്‍ സ്വന്തമാക്കി കാസര്‍കോട് ഗവ. കോളജ്; കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാമത്

കാസർകോട്: (www.kasargodvartha.com) കാസർകോട് ഗവ. കോളേജിന് കണ്ണൂർ യൂണിവേഴ്സിറ്റി പരിധിയിൽ ഒന്നാം സ്ഥാനം. 2018-19 വർഷത്തെ പരീക്ഷയിൽ 12 റാങ്കുകൾ വാരിക്കുട്ടി മുൻനിരയിൽ എത്തിയതായി കോളേജ് പ്രിൻസിപ്പൽ ഡോ. കെ അരവിന് കൃഷ്ണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ബി എ അറബിക്കിൽ യു എസ് അന്നത്ത്ബി ഒന്നും, കെ എ ഫാത്തിമത്ത് ആരിഫ രണ്ടും റാങ്കുകൾ നേടി. പി എം നബീസത്തുൽ മിസ്രിയ മൂന്നാം റാങ്കും കരസ്ഥമാക്കി. ബി എ കന്നഡയിൽ എൻ ശ്രാദ്ധ ഒന്നും വി ഫാത്തിമത്ത് ഫർസീന രണ്ടും റാങ്കുകൾ നേടി.


ബി എസ് സി ബോട്ടണിയിൽ കെ പ്രിത് വി ഒന്നാം റാങ്ക് നേടി. എം എ കന്നഡയിൽ പി രാജരാമ ഒന്നും, ബി കെ വിശാലാക്ഷി രണ്ടും, എ ചേതന മൂന്നും റാങ്കുകൾ നേടി. ബി എസ് സി ജിയോളജിയിൽ കെ അഭിരാമിയും, ബി എസ് സി സുവോളജിയിൽ വൈ എം ഖദീജത്ത് ജുബൈരിയ, ബി എ ഹിസ്റ്ററിയിൽ എം കെ ആയിഷത്ത് തബ്സീറ മൂന്നാം റാങ്കുകളും നേടി. 2018-19 പട്ടിക പ്രകാരം ഗവ. കോളേജ് അഖിലേന്ത്യാ തലത്തിൽ 40,000 കോളേജുകളിൽ 116-ാം സ്ഥാനത്താണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Kasaragod, College, Govt.college, Winners, Education, Students, Kasaragod Government College At the peak of Excellence.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?