മഞ്ഞപിത്തവും പകര്‍ച്ചപ്പനിയും; മുളിയാര്‍ പ്രദേശം ആശങ്കയില്‍, 12 ഓളം പേര്‍ ചികിത്സയില്‍, സി എച്ച് സി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
ബോവിക്കാനം: (www.kasargodvartha.com 21.05.2019) ജനങ്ങളെ ആശങ്കയിലാഴ്ത്തി മുളിയാര്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ മഞ്ഞപിത്തവും, പകര്‍ച്ച പനിയും വ്യാപകമാവുന്നു. തിരദേശ, കാര്‍ഷിക മേഖലയായ മുണ്ടക്കൈയില്‍ മാത്രം 12 ഓളം പേരാണ് അസുഖത്തെ തുടര്‍ന്ന് ചികിത്സതേടിയത്. സുഹൈല്‍ (16), വസീമ (10), ഹസീന (28), ഇര്‍ഫാന്‍ (എട്ട്), ഹാമിദ (നാല്), വാജിദ് (12), സുലൈഖ (18), സല്‍വ (എട്ട്), ഫയാസ് (19), അല്‍അമീന്‍ (11), മിന്‍ഹത് (ഏഴ്), വാഹിദ് (10) എന്നിവരാണ് ചികിത്സതേടിയത്.
മുളിയാര്‍ സി എച്ച് സിയിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. മുളിയാറിലെ മൂലടുക്കം ഉള്‍പ്പെടെ വിവിധ മേഖലയിലെ നിരവധി പേര്‍ മഞ്ഞപ്പിത്തം മൂലം ചികിത്സയിലാണ്. മഞ്ഞപിത്തവും, പകര്‍ച്ച പനിയും തടയുന്നതിനും, വ്യാപകമായതിന്റെ കാരണം ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കണമെന്നും പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മുളിയാര്‍ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഇ- മെയില്‍ സന്ദേശമയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muliyar, Treatment, Bovikanam, Jaundice threat in Muliyar
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Muliyar, Treatment, Bovikanam, Jaundice threat in Muliyar
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment