ദില്ലി വിമാനത്താവള അധികൃതര്‍ ക്ലിയറന്‍സ് നല്‍കിയില്ല; ഇന്ത്യക്കാരന്റെ മൃതദേഹം വിമാനത്താവളത്തില്‍ കുടുങ്ങിയത് 12 മണിക്കൂര്‍, നാട്ടിലെത്തിക്കാന്‍ തുണയായത് ഇന്ത്യന്‍ എംബസി

ദില്ലി: (www.kvartha.com 16.05.2019) അധികൃതര്‍ ക്ലിയറന്‍സ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിമാനയാത്രക്കിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കുടുങ്ങി കിടന്ന് 12 മണിക്കൂര്‍. ദില്ലി വിമാനത്താവളത്തിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശി കൈലേശ് ചന്ദ്ര സൈനിയുടെ മൃതദേഹമാണ് ക്ലിയറന്‍സ് ലഭിക്കാതെ വിമാനത്താവളത്തില്‍ കുടുങ്ങിയത്.

 National, Gulf, News, Airport, Air Plane, Dead Body, Embassy, Flight, Rajastan, New Delhi, Abu Dhabi, hospital, Dead body of indian stuck in abu dhabi airport without clearance

ദില്ലി-മിലാന്‍ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമാണ് രാജസ്ഥാന്‍ സ്വദേശി കൈലേശ് ചന്ദ്ര സൈനി മരിച്ചത്. മകന്‍ ഹീര ലാലും കൂടെ വിമാനത്തിലുണ്ടായിരുന്നു. യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് അലിറ്റാലിയ എയര്‍ലൈന്‍സ് വിമാനം അബുദാബിയില്‍ അടിയന്തരമായി നിലത്തിറക്കി. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മരണ സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു.

തുടര്‍ന്ന് സാമൂഹിക സംഘടനകള്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ പ്രവര്‍ത്തനം ആരംഭിച്ചു. അബുദാബിയിലെ നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് ദില്ലി വിമാനത്താവളം അധികൃതര്‍ ക്ലിയറന്‍സ് നിഷേധിച്ചത്. സാംക്രമിക രോഗങ്ങള്‍ ഇല്ല എന്ന് തെളിയിക്കുന്ന സിര്‍ട്ടിഫിക്കറ്റ് വിമാനത്താവളം അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരൊരു സര്‍ട്ടിഫിക്കറ്റ് യുഎഇ അധികൃതര്‍ സാധാരണ നല്‍കാറില്ല. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ദില്ലി വിമാനത്താവള അധികൃതരുമായി നേരിട്ട് സംസാരിച്ച ശേഷമാണ് മൃതദേഹം കൊണ്ടുവരാനുള്ള സമ്മതപത്രം ദില്ലിയില്‍ നിന്ന് ഇത്തിഹാദ് അധികൃതര്‍ക്ക് കൈമാറിയത്. രാവിലെ നാട്ടിലേക്ക് കൊണ്ടുവരേണ്ടിയിരുന്ന മൃതദേഹം ഇത് കാരണം രാത്രി 9.45നുള്ള വിമാനത്തിലാണ് അബുദാബിയില്‍ നിന്ന് അയച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Gulf, News, Airport, Air Plane, Dead Body, Embassy, Flight, Rajastan, New Delhi, Abu Dhabi, hospital, Dead body of indian stuck in abu dhabi airport without clearance


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?