ബോര്‍ഡിന്റെ അനുമതിയില്ലാതെ 11 കെ വി ലൈന്‍ വലിച്ച് വന്‍കിടക്കാര്‍ക്ക് വൈദ്യുതി; അടിയന്തിരമായി സ്ഥാപിക്കേണ്ട ട്രാന്‍സ്‌ഫോര്‍മറുകള്‍ പോലും സ്ഥാപിക്കാതെ റിസോര്‍ട്ടുകള്‍ക്കു വേണ്ടി ഒത്താശ; റിസോര്‍ട്ടുകള്‍ക്ക് ഉയര്‍ന്ന നിരക്കിന് പകരം പ്രദേശിക കണക്ഷനുകള്‍ക്ക് നല്‍കുന്ന സാധാരണ നിരക്കുകളില്‍ വൈദ്യുതി; ലക്ഷങ്ങളുടെ അഴിമതി നടത്തിയ കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍
അടിമാലി: (www.kvartha.com 18.05.2019) ബോര്‍ഡിന്റെ അനുമതിയില്ലാതെ 11 കെ വി ലൈന്‍ വലിച്ച് വന്‍കിടക്കാര്‍ക്ക് വൈദ്യുതി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍. കല്ലാര്‍കുട്ടി ഇറക്ഷന്‍ സബ് ഡിവിഷന്‍ രണ്ടിലെ എഞ്ചിനീയര്‍ കെ എം ഷൈലയെയാണ് ചീഫ് എഞ്ചിനീയര്‍ (എച്ച് ആര്‍എം തിരുവനന്തപുരം) സസ്‌പെന്‍ഡ് ചെയ്തത്. ചിത്തിരപുരം സെക്ഷന്റെ കീഴില്‍ ജോലി ചെയ്യവെ ബോര്‍ഡിന്റെ അനുമതിയില്ലാതെ 11 കെ വി ലൈന്‍ വലിച്ച് വന്‍കിടക്കാര്‍ക്ക് വൈദ്യുതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി.
അടിയന്തിരമായി സ്ഥാപിക്കേണ്ട ട്രാന്‍സ്‌ഫോര്‍മറുകള്‍ പോലും സ്ഥാപിക്കാതെ റിസോര്‍ട്ടുകള്‍ക്കു വേണ്ടി ഒത്താശ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സാധാരണ റിസോര്‍ട്ട്കള്‍ക്ക് ഈടാക്കാറുള്ള ഉയര്‍ന്ന നിരക്കിന് പകരം പ്രദേശിക കണക്ഷനുകള്‍ക്ക് നല്‍കുന്ന സാധാരണ നിരക്കുകളില്‍ വന്‍കിട റിസോര്‍ട്ടുകള്‍ക്ക് വരെ വൈദ്യുതി വിതരണം ചെയ്ത് ബോര്‍ഡിന് വന്‍ നഷ്ടമുണ്ടാക്കിയതായി വിജിലന്‍സ് അന്വേഷണ സംഘം കണ്ടെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Corruption, Vigilance, KSEB, Officer, Suspension, Engineers, Corruption found by vigilance, KSEB AEE suspended.

Powered by Info News For You

Comments
Post a Comment