പാലം കടക്കുംവരെ നാരായണ, പാലം കടന്നാല്‍ കൂരായണ; ബീഹാറിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കൊണ്ടുപോയ കേരളാ പോലീസിന് ദുരിതയാത്ര; കൊണ്ടുവരുന്നത് 114 പേര്‍ക്ക് ഇരിക്കാവുന്ന ജനറല്‍ കംപാര്‍ട്‌മെന്റില്‍ 200 പേരെ കുത്തിനിറച്ച്
കോഴിക്കോട്: (www.kvartha.com 22.05.2019) ബീഹാറിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കൊണ്ടുപോയ കേരളാ പോലീസിന് ദുരിതയാത്ര. 114 പേര്‍ക്ക് ഇരിക്കാവുന്ന ജനറല്‍ കംപാര്‍ട്‌മെന്റില്‍ 200 പേരെ കുത്തിനിറച്ചാണ് ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് മടക്കിയത്. കഴിഞ്ഞ ദിവസമാണ് പാട്‌നയില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് പോലീസ് സംഘം മടങ്ങിയത്. പാട്‌ന - എറണാകുളം എക്‌സ്പ്രസില്‍ 114 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ജനറല്‍ കംപാര്‍ട്‌മെന്റിലാണ് 200 പൊലീസുകാരെ കുത്തിനിറച്ച് കൊണ്ടുവരുന്നത്. മൂന്ന് ദിവസമാണ് ഇവര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യേണ്ടത്. കത്തുന്ന വെയിലത്ത് ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങുന്ന പോലീസുകാര്‍ക്ക് ഒന്നു കിടക്കാന്‍ പോലും ട്രെയിനില്‍ സൗകര്യമില്ല.
ഏപ്രില്‍ 26 നാണ് സംഘം തൃശൂരില്‍ നിന്ന് യാത്ര തിരിച്ചത്. നാല് ദിവസം പല സ്ഥലങ്ങളിലൂടെ കറങ്ങിയാണ് ഏപ്രില്‍ 30ന് ബിഹാറില്‍ ഇവരെ എത്തിച്ചത്. അന്നും ഇവര്‍ക്ക് ജനറല്‍ കംപാര്‍ട്‌മെന്റാണ് നല്‍കിയിരുന്നത്. തിരിച്ചുവരുമ്പോള്‍ ക്ഷീണിതരായിരിക്കുമെന്നും സ്ലീപ്പര്‍ ക്ലാസെങ്കിലും ഒരുക്കണമെന്നും പോലീസുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യവും തെരഞ്ഞെടുപ്പ് കമ്മിഷനും സിആര്‍പിഎഫും പരിഗണിച്ചില്ലെന്ന് പോലീസുകാര്‍ പറയുന്നു.
ബീഹാറില്‍ മാവോയിസ്റ്റ്, ബൂത്ത് പിടിത്ത സാധ്യതകളുള്ള ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു വരുന്നവരാണ് ഇവര്‍. പോലീസുകാരുടെ എണ്ണത്തിന് ആനുപാതികമായി സീറ്റ് നല്‍കാനുള്ള സൗമനസ്യം പോലും തെരഞ്ഞെടുപ്പ് കമ്മിഷനോ പട്ടാള നേതൃത്വമോ കാണിച്ചില്ലെന്ന് പോലീസുകാര്‍ പറയുന്നു. ജനറല്‍ കംപാര്‍ട്‌മെന്റായതിനാല്‍ ടിക്കറ്റെടുത്ത് സാധാരണ യാത്രക്കാരും ഇരച്ചുകയറുന്നുണ്ട്.
സിആര്‍പിഎഫിനു കീഴിലാണ് കേരളത്തില്‍ നിന്നുള്ള കെപി 1, കെപി 5 ബറ്റാലിയനുകളെ ബിഹാറിലേക്ക് കൊണ്ടുപോയത്. കെപി 5 ബറ്റാലിയനില്‍ കോട്ടയത്തു നിന്നുള്ള പോലീസുകാരും കെപി 1 ല്‍ എറണാകുളം കേന്ദ്രീകരിച്ചുള്ള പോലീസ് സേനയുമാണ് ഉള്ളത്. ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു ശേഷം കേരളത്തിലെ തെരഞ്ഞെടുപ്പ് ജോലികളും ചെയ്തവരാണ് വിശ്രമമില്ലാതെ ബീഹാറിലേക്ക് പോയത്.

Keywords: National, Kerala, Police, News, Lok Sabha, Election, Bihar, Train, An appalling train journey for Kerala cops deployed for poll duty in Bihar.
Powered by Info News For You

Comments
Post a Comment