ആസന്നമായ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഇനി മഞ്ചേശ്വരത്തും പ്രതീക്ഷയ്ക്ക് വകയില്ല; യു ഡി എഫിന് ബി ജെ പിയേക്കാള്‍ 11,000 ലധികം വോട്ടിന്റെ ഭൂരിപക്ഷം

കാസര്‍കോട്: (www.kasargodvartha.com 23.05.2019)ആസന്നമായ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഇനി മഞ്ചേശ്വരത്തും പ്രതീക്ഷയ്ക്ക് വകയില്ല. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണല്‍ അവസാനിച്ചതോടെ യു ഡി എഫ് ബി ജെ പിയെക്കാള്‍ 11,113 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഏറ്റവുമൊടുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരമുള്ള ഭൂരിപക്ഷമാണിത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതാവ് പി ബി അബ്ദുര്‍ റസാഖ് 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി ജെ പി നേതാവ് കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. പി ബി അബ്ദുര്‍ റസാഖ് നിര്യാണത്തെ തുടര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ ഭൂരിപക്ഷം യു ഡി എഫിന് മണ്ഡലത്തില്‍ ആത്മവിശ്വാസം പകരുന്നതാണ്. മണ്ഡലത്തില്‍ എല്‍ ഡി എഫിനെക്കാള്‍ 35,421 വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫിന് ലഭിച്ചത്. ഇത് ഉണ്ണിത്താന്റെ വിജയത്തില്‍ പ്രധാന ഘടകമായി. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് നില പരിശോധിക്കുമ്പോള്‍ യു ഡി എഫിന് 15,758 വോട്ട് വര്‍ദ്ധിച്ചു. ബി ജെ പിക്ക് 10,473 വോട്ട് വര്‍ദ്ധിച്ചു. എല്‍ ഡി എഫിനാകട്ടെ വെറും 3,363 വോട്ടിന്റെ വര്‍ദ്ധന മാത്രമാണ് ലഭിച്ചത്.


Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, UDF, BJP, LDF, election, Trending, UDF got over 11,000 majority in Manjeshwaram
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?