ഇളനീര്‍ നല്‍കാമെന്ന് പറഞ്ഞ് 11 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി: പ്രതി അറസ്റ്റില്‍
കൊല്ലം (www.evisionnews.co): ഇളനീര്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 11 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കോട്ടുക്കലിലാണ് സംഭവം. വയല മുണ്ടേട്ട് രമ്യാ ഭവനില്‍ 24 വയസുള്ള ശരത്താണ് അറസ്റ്റിലായത്. അമ്മ വോട്ട് ചെയ്യാന്‍ പോയ സമയത്ത് പുറത്തുണ്ടായിരുന്ന കുട്ടിയെ ഇളനീര്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
അമ്മ മടങ്ങിയെത്തിയപ്പോള്‍ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. അമ്മയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തി കുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. ഇയാള്‍ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Powered by Info News For You

Comments
Post a Comment