മരണ കിടക്കയില്‍ കിടന്നിരുന്ന 10 എമര്‍ജന്‍സി സര്‍വ്വീസ് ആംബുലന്‍സുകള്‍ക്ക് പുതുജീവന്‍; ഉപയോഗശൂന്യമാകുന്ന നിലയിലേക്ക് നശിച്ച് പോകുകയായിരുന്ന വാഹനങ്ങള്‍ നിരത്തിലിറക്കിയത് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന്
തിരുവനന്തപുരം: (www.kvartha.com 09.05.2019) വാങ്ങിയശേഷം നിരത്തിലിറക്കാതിരുന്ന 10 ആംബുലന്‍സുകള്‍ക്ക് പുതുജീവന്‍. ഉപയോഗിക്കാതെ കിടന്നിരുന്ന 108 എമര്‍ജന്‍സി സര്‍വ്വീസ് ആംബുലന്‍സുകളാണ് കഴിഞ്ഞ ദിവസം ആശുപത്രികള്‍ക്ക് കൈമാറിയത്. ഉപയോഗശൂന്യമാകുന്ന നിലയിലേക്ക് ആംബുലന്‍സുകള്‍ നശിച്ച് പോകുന്നത് നേരത്തെ വന്‍ വിവാദമായിരുന്നു.
വാഹനങ്ങള്‍ ഇതുവരെ തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി വളപ്പില്‍ ഇട്ടിരിക്കുകയായിരുന്നു. ആറ് ആംബുലന്‍സുകള്‍ തിരുവനന്തപുരത്തേക്കും നാലെണ്ണം ആലപ്പുഴയിക്കും കൈമാറി. മൂന്ന് മാസത്തിലേറെയായി വാഹനങ്ങള്‍ മഴയും വെയിലുമേറ്റ് കിടക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മിഷനടക്കം ഇടപ്പെട്ടതിനെ തുടര്‍ന്നാണ് ആംബുലന്‍സുകള്‍ നിരത്തിലിറക്കാന്‍ നടപടി എടുത്തത്.
ആംബുലന്‍സ് സര്‍വീസ് തുടങ്ങാന്‍ വൈകിയതിന് പ്രധാന കാരണമായി അധികൃതര്‍ പറയുന്നത് ഓക്‌സിജന്‍ സിലിണ്ടര്‍ കിട്ടാനുണ്ടായ കാലതാമസമാണ്. നിലവിലുള്ള 108 ആംബുലന്‍സുകള്‍ മിക്കതും പണി മുടക്കിയതോടെയാണ് രണ്ട് കോടി രൂപ ചെലവില്‍ പുതിയ ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ വാങ്ങിയത്. പുറത്തിറക്കിയ വാഹനങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Ambulance, Health, hospital, Alappuzha, Human- rights, 10 more 108 ambulances taken for services.

Powered by Info News For You

Comments
Post a Comment