മഹാദുരന്തം സംഹാരതാണ്ഡവമാടിയതിന്റെ ബാക്കിപത്രം അറിയാവുന്നവരാണ് നമ്മള്‍; ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷക്ക് കേരളത്തിന്റെ കൈത്താങ്ങ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 കോടി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു

തിരുവനന്തപുരം: (www.kvartha.com 07.05.2019) ഒരു മഹാദുരന്തത്തിന് മുന്നില്‍ പതറി നിന്നപ്പോള്‍ ഒരുകൈ സഹായവുമായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും നിരവധി പേര്‍ എത്തിയിട്ടുണ്ട്. പലരുടെയെല്ലാം മഹാമനസ്‌കതയും പ്രാര്‍ത്ഥനയും കൊണ്ട് രക്ഷപ്പെട്ടവരാണ് നമ്മള്‍. ഇന്ന് അതേ അവസ്ഥയില്‍ മറ്റൊരു നാട് കൂടി പകച്ചുനില്‍ക്കുകയാണ്. ഫോനി ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയ ഒഡീഷ.

ഫോനിയില്‍ നാശം വിതച്ച ഒഡീഷക്ക് കൈത്താങ്ങുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 കോടി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെയും അയക്കും.

200 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റ് ഒഡീഷയില്‍ വ്യാപക നാശം വിതച്ചിരുന്നു. ഭൂവനേശ്വര്‍ വിമാനത്താവളം പൂര്‍ണമായും തകരുകയും ചെയ്തു. നേരത്തെ കേന്ദ്രസര്‍ക്കാര്‍ 1000 കോടി ധനസഹായം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ദലൈലാമ പത്ത് ലക്ഷം ധനസഹായവുമായി രംഗത്തെത്തിയിരുന്നു.



Keywords: Kerala, Thiruvananthapuram, News, Flood, National, Orissa, Kerala will give 10 Cr for Odisha 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?